രത്നങ്ങളുടെ മൂല്യം അളക്കുന്ന ജമ്മോളജിസ്‌റ് സണ്ണിയായി മോഹൻലാൽ എത്തുന്നു

1025

ഈ വർഷം ആദ്യം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ്, ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി, നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന ചിത്രം നിർമിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്. കുറെ കാലങ്ങൾ ആയി വ്യത്യസ്തതകൾ കൂടുതൽ ഉള്ള ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന മോഹൻലാൽ, ഏറെ സങ്കീർണ്ണതകൾ നിറഞ്ഞതും സസ്പെൻസ് നിറഞ്ഞതുമായ ഈ ചിത്രത്തിലേക്ക് എത്തിയതും ത്രില്ലർ ശ്രേണിയിൽ പെടുന്ന ഈ ചിത്രം ഏറെ ഇഷ്ടപെട്ടിട്ടാണ്.

ഒടിയന് വേണ്ടി ശരീര ഭാരം പതിനെട്ട് കിലോയോളം കുറച്ച് മീശയും താടിയും വടിച്ചു എത്തിയ മോഹൻലാൽ, ഒടിയന് ഇടവേള നൽകിയായിരുന്നു നീരാളിയിലേക്ക് എത്തിയത്. 36 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയായ ചിത്രത്തിന് വേണ്ടി മോഹൻലാൽ നൽകിയിരുന്നത് 15 ദിവസത്തെ ഡേറ്റ് ആണ്. മോഹൻലാലിന്റെ നായികയായി നാദിയ മോയ്ദു എത്തുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് ഒരു പ്രധാന വേഷം ചെയ്യുന്നു..

രത്നങ്ങളുടെ മൂല്യവും ഗുണവും അളക്കുന്ന ജമോളോജിസ്റ്റായ സണ്ണി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മൂൺ ഷോട്ട് എന്റർടൈന്മെന്റ് ബാനറിൽ എത്തുന്ന ചിത്രം ജൂണിൽ തീയറ്ററുകളിൽ എത്തും എന്നാണ് അറിയുന്നത്. നിവിൻ പോളി നായനാകുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര പക്കിയായി അഭിനയിക്കുന്ന മോഹൻലാൽ മാർച്ച് 5 ന് ഒടിയന്റെ ലൊക്കേഷനിൽ ജോയിൻ ചെയ്യും.