മോഹൻലാൽ പ്രിത്വിരാജ് ഗാംഗ് സ്റ്റോറി വരുന്നു!!!

800

മോഹൻലാലും പ്രിത്വിരാജും മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ്. ഇരുവരും ആദ്യമായി ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്നും ആ ചിത്രത്തിന്റെ വിശേഷങ്ങളും നമ്മൾ അറിഞ്ഞു. ലൂസിഫർ എന്ന് പേരിട്ട ആ ചിത്രത്തിൽ പൃഥ്വിരാജ് ഒരു നടന്റെ റോളിൽ ആയിരിക്കില്ല വരുന്നത് മറിച്ചു ഒരു സംവിധായകന്റെ റോളിൽ ആണ് എത്തുന്നത്. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത് ലൂസിഫറിന്.

ഇപ്പോൾ അറിയുന്ന വേറൊരു വാർത്ത എന്തെന്നാൽ പ്രിത്വിരാജും മോഹൻലാലും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു എന്നാണ്. ഒരു ഗാംഗ് സ്റ്റാർ ചിത്രമായിരിക്കും അതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ പറ്റി ഔദ്ഗ്യോഗിക സ്ഥിതികരണം ഒന്നും വന്നിട്ടില്ലെങ്കിലും പ്രിയദർശന്റെ പേരാണ് ഇതൊനോട് ചേർന്ന് കേൾക്കുന്നത്.

ലൂസിഫർ ഈ വര്ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് ചിത്രമെന്നറിയുന്നു. അത് കഴിഞ്ഞു പ്രിത്വി ബ്ലെസ്സി ചിത്രം ആട് ജീവിതത്തിന്റെ രണ്ടാം ഷെഡ്യൂളിലേക്ക് കടക്കും, ഏകദേശം 18 മാസം നീളുന്ന പ്രൊജക്റ്റാണിത്.