മലയാളം സിനിമയെ വളർത്തിയത് മോഹൻലാൽ, പുലിമുരുകനും ലൂസിഫറും അതിന്റെ ഭാഗം; പ്രമുഖ സംവിധായകൻ പറയുന്നത് ഇങ്ങനെ..!!

4750

മലയാള സിനിമക്ക് ഒരു വലിയ മാർക്കെറ്റ് ഉണ്ടെന്ന് തെളിയിച്ചത് മോഹൻലാൽ ആണെന്നും പുലിമുരുകനും ലൂസിഫറും പോലെയുള്ള ചിത്രങ്ങൾ ആണ് മലയാള സിനിമയിലെ ലോക സിനിമയുടെ ഭാഗം ആക്കിയത് എന്നും സംവിധായകൻ സിദ്ദിഖ്.

മലയാള സിനിമ ഇന്‍ഡ്‌സ്ട്രി നിലനില്‍ക്കണമെങ്കില്‍ പുലിമുരുകനും ലൂസിഫറുമൊക്കെയുള്ള വലിയ സിനിമകള്‍ ഓടേണ്ടതുണ്ടെന്ന് സംവിധായകന്‍ സിദ്ദിഖ്. സിനിമയ്ക്ക് വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടുമെന്നും അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു എന്നും സിദ്ദിഖ് പറയുന്നു. കൗമുദി ടി വിക്ക് നൽകിയ അഭിമുഖത്തിലാണ്
അദ്ദേഹം ഈ കാര്യം പറയുന്നത്.

ഇത്തരത്തിൽ ഉള്ള ചിത്രങ്ങൾ വിജയിക്കുന്നതാണ് ഇൻഡസ്ട്രിയുടെ നിലനിൽപ്പ്. മലയാള സിനിമാ ഇന്‍ഡസ്ട്രിക്ക് പെട്ടന്നൊരു കുതിപ്പുണ്ടാക്കിയ ചിത്രങ്ങളായിരുന്നു പുലിമുരുകനും ലൂസിഫറുമൊക്കെ. ഇത്രയും വലിയ മാര്‍ക്കറ്റുണ്ടെന്ന് കാണിച്ചു കൊടുത്ത സിനിമകളാണ് ഇതു രണ്ടും. അങ്ങനത്തെ സിനിമകള്‍ വന്നില്ലായിരുന്നുവെങ്കില്‍ ഇന്‍ഡ്‌സ്ട്രി വളരില്ലായിരുന്നു. സിദ്ദിഖ് പറയുന്നു.