മോഹൻലാൽ എന്തോ ഇങ്ങനെയാണ്; ആ പ്രവർത്തി പുത്തൻ ഉണർവ് നൽകും തീർച്ച; വൈറൽ പോസ്റ്റ് ഇങ്ങനെ..!!

522

എത്രയൊക്കെ തിരക്കിന് ഇടയിലും ആരാധകർക്ക് വേണ്ടി സമയം കണ്ടെത്തുന്ന താരമാണ് മോഹൻലാൽ. പ്രായഭേദമന്യേ വമ്പൻ ആരാധക കൂട്ടവും മോഹന്ലാലിനുണ്ട്. അഭിനയത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന താരം അച്ഛന്റെയും അമ്മയുടെയും പേരിൽ വിശ്വശാന്തി ഫൗണ്ടേഷനും രൂപീകരിച്ചിരുന്നു.

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും റാം ചിത്രത്തിന്റെ ലൊക്കേഷനിൽ ഉണ്ടായ സംഭവം ആണ് വൈറൽ പോസ്റ്റായി സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ;

മോഹൻലാൽ എന്ന വ്യക്തിയോട് ഇഷ്ടവും ബഹുമാനവും തോന്നിയ ഒരു സംഭവം അടുത്തിടെ ഉണ്ടായി.. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ ബിസിനസ്‌ ചെയ്യുന്ന എനിക്ക് ജേഷ്ഠ തുല്യനായ……. (പേര് പറയുന്നില്ല) ചേട്ടന്റെ മകൾ കാൻസർ സർവൈവേർ ആണ്… അവർ അവരുടെ ഫ്ലാറ്റിൽ ഷൂട്ടിംഗ് നടക്കുമ്പോൾ എല്ലാവരും ചെയ്യുന്ന പോലെ അത് കാണുവാൻ പോയി..

പ്രതേകിച്ചു മോഹൻലാലിനെ അടുത്ത് കാണാം എന്ന പ്രതീക്ഷയും.. ഒരു പൂ ചോദിച്ചപ്പോൾ ഒരു വസന്തം തന്നെ തന്നു എന്നത് പോലെ ആയിരുന്നു തുടർന്ന് നടന്നത്.. ആൾകൂട്ടത്തിൽ അവരെ ശ്രദ്ധിച്ച മോഹൻലാൽ അവരെ അദ്ദേഹത്തിന്റെ കരവാനിലേക്ക് വിളിച്ചു വരുത്തി എന്ത് പറ്റി എന്ന് അന്വേഷിച്ചു..

രോഗത്തെ പറ്റിയും അതിന്റെ സാർവൈവൽ നെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ അന്വേഷിച്ചു മനസിലാക്കി അതിന് ശേഷം അദ്ദേഹം തന്നെ മുൻകൈ എടുത്തു കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.. അവർക്ക് എന്തായാലും ഈ സംഭവം ഒരു പുത്തനുണർവ് നൽകും തീർച്ച.