റാമിൽ മോഹൻലാലിന് ഒന്നിലേറെ ഗെറ്റപ്പുകൾ; പുത്തൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു..!!

1548

കാലം മാറുന്നതിനു അനുസൃതമായി മോഹൻലാൽ തന്റെ ശരീര ഭാഷയിലും മാറ്റം വരുത്തി എന്ന് വേണം പറയാൻ. മോഹൻലാൽ നായകനാക്കി 7 വർഷങ്ങൾക്ക് ശേഷം ജീത്തു ജോസഫ് അണിയിച്ചൊരുക്കുന്ന പുത്തൻ ചിത്രമാണ് റാം.

ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് തൃഷയാണ്. ജീത്തു ജോസഫിനും മോഹന്‍ലാലിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രം കഴിഞ്ഞ ദിവസം തൃഷ പങ്കുവച്ചിരുന്നു. ഈ ചിത്രത്തില്‍ മറ്റൊരു ലുക്കിലാണ് നടന്‍ പ്രത്യക്ഷപ്പെടുന്നത്.

‘ഹീ ഹാസ് നോ ബൗണ്ടറീസ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുരേഷ് മേനോന്‍ സിദ്ദിഖ് ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തും.

സോൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ ആണ് മോഹൻലാൽ ആദ്യം എത്തിയത് എങ്കിൽ ഇപ്പോൾ ക്യൂട്ട് ലുക്കിൽ ഉള്ള മോഹൻലാൽ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.