ഈ നാല് ചിത്രങ്ങൾ മാത്രം മതി; ഈ ദശാബ്ദത്തിൽ എതിരാളികളില്ലാതെ മോഹൻലാൽ..!!

16705

കഴിഞ്ഞ വർഷം മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയത് മൂന്നു ചിത്രങ്ങൾ. അതിൽ ലൂസിഫർ മാത്രം മലയാള സിനിമയെ ആവേശത്തിൽ ആക്കുന്ന വിജയം നേടിയപ്പോൾ ഈ ദശാബ്ദം മോഹൻലാൽ തന്റേതാക്കി മാറ്റുകയായിരുന്നു. 2010 മുതൽ 2019 വരെ ആവേശം വിതക്കുന്ന 4 വിജയങ്ങൾ ആണ് മോഹൻലാൽ നേടിയത്. മറ്റാർക്കും തകർക്കാൻ കഴിയാത്ത വിജയങ്ങൾ താൻ നേടിയ വിജയങ്ങൾ റെക്കോർഡുകൾ മോഹൻലാൽ തന്നെ കീഴടക്കുക എന്നുള്ളതാണ് ഒരു മോഹൻലാൽ സ്റ്റൈൽ.

2013 ൽ ആയിരുന്നു മോഹൻലാൽ ഈ ദശാബ്ദത്തിലെ ആദ്യ ഇൻഡസ്ട്രിയൽ ഹിറ്റ് വിജയം നേടിയത്. വമ്പൻ ആക്ഷൻ രംഗങ്ങളോ മോഹൻലാൽ സ്റ്റൈൽ മാനറിസങ്ങളോ ഒന്നും ഇല്ലാതെ ഒരു സാധാരണ കുടുംബ നാഥനായി എത്തിയ മോഹൻലാൽ ദൃശ്യം എന്ന ചിത്രത്തിൽ കൂടി മലയാളം സിനിമയുടെ തലവര തന്നെ മാറ്റിയെഴുതുക ആയിരുന്നു.

ബോക്സ്ഓഫീസിൽ നിന്നും മാത്രം 60 കോടിക്ക് മുകളിൽ നേടിയപ്പോൾ 75 കോടിലോളം ആയിരുന്നു ദൃശ്യത്തിന്റെ ടോട്ടൽ ബിസിനസ്. ദൃശ്യം സംവിധാനം ചെയ്തത് ജീത്തു ജോസഫും. നിർമ്മിച്ചത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ആണ്. തുടർന്ന് അടുത്ത വലിയ വിജയം പുലിമുരുകൻ ആയിരുന്നു. മോഹൻലാൽ നേടിയ ദൃശ്യ വിജയത്തെ മറികടക്കാൻ മോഹൻലാൽ തന്നെ വീണ്ടും എത്തുന്ന കാഴ്ച.

വൈശാഖ് സംവിധാനം ചെയ്ത ടോമിച്ചൻ മുളകുപാടം നിർമ്മിച്ച പുലിമുരുകൻ നേടിയത് 150 കോടിയുടെ വിജയം തന്നെ ആയിരുന്നു. മുരുകൻ എന്ന മോഹൻലാൽ കഥാപാത്രം ഉണ്ടാക്കിയ ഓളം ചെറുതൊന്നും ആയിരുന്നില്ല. മലയാളത്തിനൊപ്പം ചിത്രം തമിഴ് തെലുങ്ക് ഭാഷയിൽ കൂടി ഡബ്ബ് ചെയ്തു എത്തിയത് മോഹൻലാൽ എന്ന താരത്തിന് മലയാളത്തിന് മുകളിൽ താരപ്രഭ കൂട്ടുക തന്നെ ചെയ്തു.

തുടർന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ഹൈപ്പ് ഉണ്ടാക്കിയ ഒടിയൻ എത്തുന്നത്. നവാഗതനായ ശ്രീകുമാർ മേനോൻ ഒരുക്കിയ ചിത്രം ആയിരുന്നത്ത് കൂടി ആ ചിത്രം റിലീസിന് മുന്നേ തീയേറ്ററിലേക്ക് പ്രേക്ഷകരെ എത്തിക്കാൻ ഉണ്ടാക്കിയ ഓളം മറ്റൊന്നിനും ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുള്ളതാണ് സത്യം. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി പീറ്റർ ഹെയ്‌ൻ വീണ്ടും ആക്ഷൻ കൊറിയോഗ്രാഫി ചെയ്തതും മഞ്ജു മോഹൻലാൽ കോമ്പിനേഷൻ, മോഹൻലാലിന്റെ ആക്ഷൻ ക്ലാസ് ശ്രേണിയിൽ ഒരുങ്ങിയ ചിത്രങ്ങളുടെ നിരയിലേക്ക് ഒടിയനിലൂടെ മോഹൻലാലിനെ എത്തിച്ചു.

100 കോടിക്ക് താഴെ മാത്രമാണ് ചിത്രം ബോക്സ്ഓഫീസിൽ നേടിയത് എങ്കിൽ കൂടിയും പ്രി റിലീസ് ബിസിനസ് 75 കോടിയിലധികം നേടിയിരുന്നു. അതിനു മുമ്പും ശേഷവും അത്രയേറെ ഹൈപ്പ് നൽകി മറ്റൊരു മലയാളം സിനിമയും എത്തിയില്ല എന്ന് വേണം പറയാൻ. തുടർന്ന് കഴിഞ്ഞ വർഷം റിലീസിന് എത്തിയ പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ ആയിരുന്നു. ഇതുവരെ ഒരു മലയാള സിനിമക്കും നേടാൻ കഴിയാത്ത ബിസിനസ് ആണ് ലൂസിഫർ നേടിയത്. 200 കോടിക്ക് മുകളിൽ നേടിയ ചിത്രം പുലിമുരുകന് ശേഷം ഏറ്റവും വലിയ വിജയം ആയിരുന്നു.

ഡിജിറ്റൽ ലോകത്തിലേക്ക് മലയാള സിനിമക്ക് പുതിയ മുഖം നൽകിയ ചിത്രം കൂടി ആയിരുന്നു ഇത്. ആമസോൺ പ്രൈമിൽ ചിത്രം എത്തിയത് റെക്കോർഡ് തുകക്ക് ആയിരുന്നു. ഈ പത്ത് വർഷത്തിൽ മോഹൻലാൽ നേടിയെടുത്ത വിജയത്തിലേക്ക് മരക്കാർ കൂടി എത്തുമ്പോൾ ഈ ദശാബ്ദവും മോഹൻലാലിന്റെ കീഴിൽ തന്നെ ആയിരുന്നു മലയാള സിനിമ എന്ന് വേണം പറയാൻ.

മലയാള സിനിമക്ക് താങ്ങായും തണലായും ഒരേയൊരു മോഹൻലാൽ മാത്രം. ഇത്രേം വലിയ വിജയങ്ങൾക്ക് കൂടെ ഒപ്പവും മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എല്ലാം ഉണ്ട്.