നീ എന്തിനാ വന്നതെന്ന് മോഹന്‍ലാല്‍… വിങ്ങിപ്പൊട്ടി സുരാജ്

1363

നിനക്ക് അറിയാവുന്ന പണി ഏതെന്ന് സുരാജിനോട് മോഹന്‍ലാല്‍. ഒരു സ്‌റ്റേജ് ഷോയില്‍ മോഹന്‍ലാല്‍ ഡാന്‍സ് കളിക്കുന്നതിനിടെ സ്‌റ്റേജിലേയ്ക്ക് ഓടിക്കയി സുരാജ്.

സ്‌റ്റേജിലേയ്ക്ക് ഓടിക്കയറിയ സുരാജിനോട് നീ എന്തിനാ വന്നതെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ കമലദളത്തിലെ ഡയലോഗ് മനസ്സിലിരുന്ന് വിങ്ങിപ്പൊട്ടിയപ്പോഴാണ് ഓടി വന്നതെന്നായിരുന്നു സുരാജ് മറുപടി നല്‍കിയത്. സുരാജിന്റെ മറുപടിയ്ക്ക് മോഹന്‍ലാലിന്റെ മറുചോദ്യവും ഉയര്‍ന്നു. നിനക്ക് അറിയാവുന്ന പണി ഏതെന്നായിരുന്നു മോഹന്‍ലാല്‍ പിന്നീട് ചോദിച്ചത്. സുരാജ് ഉടന്‍ പറഞ്ഞു…. “മിമിക്രി അറിയാം ലാലേട്ടാ”.

തുടര്‍ന്ന് മോഹന്‍ലാലിന്റെ ആവശ്യപ്രകാരം സുരാജ് മിമിക്ര അവതരിപ്പിക്കുകയും ചെയ്തു. മസ്‌കറ്റില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം.