ഇന്ന് മലയാളികൾക്ക് തീര നഷ്ടങ്ങളുടെ ദിനമാണ്, മലയാളത്തിന്റെ സ്വന്തം വയലിനിസ്റ് ബാലഭാസ്കർ അന്തരിച്ച വാർത്ത കെട്ടാണ് മലയാളികൾ ഇന്ന് ഉണർന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ വിട വാങ്ങിയിരിക്കുകയാണ്.
മോഹൻലാൽ എന്ന നടനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിച്ച സംവിധായകൻ തമ്പി കണ്ണംന്താനം ആണ് വിട പറഞ്ഞത്.
പ്രിയ സംവിധായകന് അനുശോചനം അറിയിച്ച് മോഹൻലാൽ കുറിച്ചത് ഇങ്ങനെ;
എന്നെ "രാജാവിൻ്റെ മകൻ " എന്ന് ആദ്യം വിളിച്ചയാൾ…. എൻ്റെ പ്രണവിനെ മൂവി ക്യാമറയ്ക്കു മുന്നിൽ നിർത്തി അഭിനയത്തിൻ്റെ ഹരിശ്രീ പഠിപ്പിച്ചു കൊടുത്ത സംവിധായകൻ….. പ്രിയപ്പെട്ട തമ്പി കണ്ണന്താനം….. കണ്ണീരോടെ വിട! pic.twitter.com/JJvilkAq8O
— Mohanlal (@Mohanlal) October 2, 2018