മോഹൻലാൽ പറഞ്ഞത് അൽപ്പത്തരമാണ്; ലാലിനെതിരെ ആഞ്ഞടിച്ച് ജോമോൾ ജോസഫ്..!!

82249

ബിഗ് ബോസ് ഷോക്ക് ഇടയിൽ മോഹൻലാൽ പാടി അഭിനയിച്ച ഗാനം താൻ പാടിയത് എന്ന് മോഹൻലാൽ പറഞ്ഞപ്പോൾ മുതൽ തുടങ്ങിയ വിവാദത്തിൽ ആണ് ലൈംഗീകതയെ കുറിച്ച് തുറന്നെഴുതുകൾ നടത്തുകയും അതിലുപരി പുരുഷ സമൂഹത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്ന പോസ്റ്റുകൾ ദിനംപ്രതി ഇട്ട് ഫേസ്ബുക്കിൽ ഫോല്ലോവേഴ്സ് ഉണ്ടാക്കുന്നതിന് വേണ്ടി തുടർ വിവാദങ്ങൾ ഉണ്ടാക്കുകയും കൂടാതെ സ്വന്തം നഗ്ന ഫോട്ടോകൾ അടക്കം ഷെയർ ചെയ്യുന്ന മോഡൽ കൂടിയ ആയ ജോമോൾ ജോസഫ് മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജോമോൾ ജോസഫ് എഴുതിയ പോസ്റ്റ് ഇങ്ങനെ,

പ്രിയ്യപ്പെട്ട മോഹൻലാൽ, താങ്കളെന്തിനാണ് കളവ് പറയുന്നത്?

ജനുവരി പതിനൊന്നാം തീയതി രാത്രി ഒൻപതുമണിക്ക് ഏഷ്യാനെറ്റ് പ്രക്ഷേപണം ചെയ്ത ബിഗ്ഗ്ബോസ് പരിപാടിയിൽ, അവതാരകനായ മോഹൻലാൽ വലിയൊരു കളവ് പ്രേക്ഷകരോട് പറഞ്ഞിരിക്കുകയാണ്. വലിയൊരു കളവ് എന്നതിനുമുപരിയായി മറ്റൊരാൾ പാടിയ പാട്ട് താനാണ് പാടിയതെന്ന് മോഹൻലാൽ എന്ന വലിയ നടൻ പറയുമ്പോൾ, അത് കളവ് പറയലിനേക്കാൾ വലിയൊരു അൽപ്പത്തരമായി മാറുകയാണ്.

ബിഗ്ബോസ്സ് ഹൗസിലേക്ക് ഒരു ദിവസത്തേക്ക് ഗസ്റ്റായി പോയി തിരികെ വന്ന ധർമ്മജൻ ബോൾഗാട്ടിയോട് അവതാരകനായ മോഹൻലാൽ ഒരു പാട്ടുപാടാനായി ആവശ്യപ്പെടുകയും, “മാതള തേനുണ്ണാൻ” എന്ന പാട്ട് ധർമ്മജൻ പാടുകയും ചെയ്തു. ധർമ്മജൻ പാട്ടുപാടി കഴിഞ്ഞപാടെ തന്നെ ആ പാട്ട് ആരുപാടിയതാണെന്നറിയാവോ എന്ന് ധർമ്മജനോട് മോഹൻലാൽ ചോദിക്കുന്നു. അതറിയില്ല എന്ന് ധർമ്മജൻ മറുപടി പറയുമ്പോൾ, മോഹൻലാൽ ധർമ്മജനോട് പറയുന്നു, ഉയരും ഞൻ നാടാകെ എന്ന സിനിമയിൽ ഞാൻ പാടിയ പാട്ടാണ് അതെന്ന്!!

ഈ വിവരം പലരും ഗായകനായ വി.ടി മുരളിയെ വിളിച്ചറിയിച്ചപ്പോൾ, ബിഗ്ബോസ് ഷോ കാണാത്ത വി.ടി മുരളി, ബിഗ്ബോസ്സിന്റെ പുനസംപ്രേക്ഷണം കാണുകയും, മേഹൻലാൽ പറഞ്ഞത് തെറ്റെന്നും, “പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടിയിലും കയ്യിട്ടുവതുടങ്ങിയോ” എന്ന വാൽക്കഷ്ണത്തോടെ താനാണ് ആ പാട്ട് പാടിയതെന്ന് തുറന്നു പറഞ്ഞ് ഫേസ്ബുക് പോസ്റ്റിട്ടിരിക്കുകയാണ്.

ബിഗ്ബോസ്സ് ഷോ സ്ഥിരമായി കാണുന്ന ഞാൻ മോഹൻലാൽ കളവ് പറഞ്ഞ എപ്പിസോഡും കണ്ടിരുന്നു. തുടർന്ന് വി.ടി മരളിയുടെ ഫേസ്ബുക് പോസ്റ്റ് ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. അപ്പോൾ തന്നെ ഞാൻ “ഉയരും ഞാൻ നാടാകെ” എന്ന സിനിമയെകുറിച്ച് ഗൂഗിൾ ചെയ്തു നോക്കി.

പിഎം താജും കെസി പ്രഭാകരനും തിരക്കഥയെഴുതി, ചന്ദ്രശേഖരൻ സംവിധാനം ചെയ്ത്, കുറ്റിയിൽ ബാലൻ നിർമ്മിച്ച്, 1985 നവംബർ 20 ന് റിലീസ് ചെയ്ത ചെയ്ത “ഉയരും ഞാൻ നാടാകെ” എന്ന സിനിമയിൽ അഭിനയിച്ചിരിക്കുന്നത് മോഹൻലാൽ, വേണു നാഗവള്ളി, ബാലൻ കെ നായർ, ടിജി രവി, കുതിരവട്ടം പപ്പു, ചിത്ര, വിജയരാഘവൻ, എംജി സോമൻ, മാധുരി, അരുണ, സൂര്യ, സാന്റോ, ബാല, സത്യൻ, രാമു എന്നിവരാണ്.

ആ സിനിമക്കായി ആകെ നാലു പാട്ടുകളാണ് റെക്കോർഡ് ചെയ്തത്. അതിൽ “കാട്ടിലെ വെൺതേക്കും” എന്ന ഗാനം യേശുദാസും, “ഇന്ദു പൂർണ്ണേന്ദു” എന്ന ഗാനം ചിത്രയും യേശുദാസും കൂടിയ ഡ്യുയറ്റും, “മാതള തേനുണ്ണാൻ”, “തുള്ളി തുള്ളിവാ” എന്നീ രണ്ടു ഗാനങ്ങൾ വി.ടി മുരളിയും ആണ് പാടിയിരിക്കുന്നത്. എന്നാൽ ആ സിനിമയിൽ വി.ടി മുരളി പാടിയ രണ്ടു പാട്ടുകൾ മാത്രം ഉൾപ്പെടുത്തിയാണ് സിനിമ സിനിമ റിലീസായത്. യേസുദാസ് പാടിയ പാട്ടും, യേശുദാസും ചിത്രയും പാടിയ ഡ്യുയറ്റും സിനിമയിൽ ഉൾപ്പെടുത്തിയിരുന്നില്ല.

ഈ സിനിമ പലരും മറന്നുപോയി എങ്കിലും, “മാതള തേനുണ്ണാൻ” എന്ന ഗാനം സിനിമയേക്കാൾ പേരെടുക്കുകയും, ആ ഗാനം ഇന്നും ആളുകൾ മൂളിക്കാണ്ടു നടക്കുകയും സംഗീത പ്രേമികൾ ആ ഗാനം പാടുകയും ചെയ്യുന്നു. മോഹൻലാൽ എന്ന നടന്റെ തന്നെ കരിയർ വഴിതരിച്ചു വിട്ട സിനിമയാണ് “ഉയരും ഞാൻ നാടാകെ” എന്ന സിനിമ. ആ സിനിമയിലെ ദരപ്പൻ എന്ന മോഹൻലാൽ കഥാപാത്രം, മോഹൻലാലിന്റെ കരിയറിലെ ആദ്യ ക്യാരക്ടർ റോൾ എന്നു പറയാവുന്നതാണ്.

ഈ സിനിമയിലെ പ്രശസ്ത ഗാനമായ “മാതള തേനുണ്ണാൻ” എന്ന പാട്ട് താനാണ് പാടിയതെന്ന മോഹൻലാലിന്റെ അവകാശവാദം സംബന്ധിച്ചാണ് വിവാദം ഉയർന്നുവന്നിരിക്കുന്നത്. ഓഎൻവി കുറുപ്പ് ഗാനരചന നടത്തി, കെ.പി.എൻ പിള്ള സംഗീതം നൽകിയ “മാതള തേനുണ്ണാൻ” എന്ന ഗാനം പാടിയത് വി.ടി മുരളി( VT Murali ) തന്നെയെന്ന് ആർക്കും വ്യക്തമാകും. വി.ടി മുരളിയെ മോഹൻലാലടക്കം പലരും മറന്നു എങ്കിലും, അനുഗ്രഹീത ഗായകനായ വടകരക്കാരുടെ പ്രിയ്യങ്കരനായ വി.ടി മുരളി പാടിയ “മാതളത്തേനുണ്ണാൻ പാറിപ്പറന്നു വന്ന മാണിക്യ കുയിലാളേ” എന്ന ഗാനം ആരും മറക്കില്ല ലാലേട്ടാ. എന്നിട്ടും തന്റെ തുടക്കകാലത്തെ ഹിറ്റായ ആ പാട്ട് പാടിയ ഗായകനെ മോഹർലാൽ മറക്കുക മാത്രമല്ല, ആ പാട്ട് പാടിയത് താനാണ് എന്ന മോഹൻലാലിന്റെ അവകാശവാദം ശുദ്ധ തെമ്മാടിത്തരം തന്നെയെന്ന് പറയാതെ വയ്യ..

പ്രിയ്യപ്പെട്ട ലാലേട്ടാ,താങ്കളെന്തിനാണ് ആ പാവം പാട്ടുകാരൻ പാടിയ പാട്ടിൽ അവകാശവാദമുന്നയിച്ച് കയ്യടി വാങ്ങിയത്? താങ്കൾക്ക് പറ്റിയത് അബദ്ധമെങ്കിൽ, ഉന്നയിച്ച അവകാശവാദം പിൻവലിച്ച്, വി.ടി മുരളി എന്ന അനുഗ്രഹീത ഗായകനോട് മാപ്പ് പറയാൻ താങ്കൾ തയ്യാറാകുമോ? അതോ താങ്കൾ ഉന്നയിച്ച അവകാശവാദത്തിൽ ഉറച്ചുനിന്ന് പാവപ്പെട്ട പാട്ടുകാരുടെ പിച്ചച്ചട്ടി കൂടി സ്വന്തമാക്കിയേ താങ്കൾക്ക് തൃപ്തിയാകുകയുള്ളോ?

താങ്കളേപ്പോലൊരു നടന് ഇങ്ങനെ കളവുപറയേണ്ട വല്ല കാര്യവുമുണ്ടോ ലാലേട്ടാ..

#നബി – വിടി മുരളിയെന്ന അനുഗ്രഹീത ഗായകന്റെ സഹോദരി ഞങ്ങളുടെ കോഴിക്കോട്ടെ വീടിന്റെ തൊട്ടയൽവാസിയായതുകൊണ്ട് വസ്തുതകൾ ഞങ്ങൾക്ക് നേരിട്ടറിയാം.. മുരളിച്ചേട്ടനുമായി വിനു നേരിട്ട് സംസാരിച്ച് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമാണ് ഈ പോസ്റ്റെഴുതിയത്.
…….
#Lyrics
ഓ…….
മാതളത്തേനുണ്ണാന്‍ പാറി പറന്നു വന്ന
മാണിക്യക്കുയിലാളേ
നീയെവിടെ നിന്റെ കൂടെവിടെ
നീ പാടും പൂമരമെവിടെ
( മാതള…)

കുന്നി മണിമാലയിട്ട് നില്‍ക്കുമ്പോള്‍
നിന്നഴകു പൊന്നിനില്ല പൂവിനില്ല (2)
പുന്നാരമോതും നിന്‍ മൊഴി മധുരം
എന്‍ മുളം കുഴലിലെ തേനിനില്ല
( മാതള)

പന്തലിലിരുത്തിയാല്‍ നില വിളക്ക്
മുന്‍പില്‍ വെച്ച നിറപറയും നിന്‍ കണക്ക് (2)
അഞ്ചുതളിര്‍ വെറ്റിലേം കാണപ്പണോം
കല്യാണമുറപ്പിക്കാന്‍ കൊണ്ടു വന്നേയ്
(മാതള..)

#Edit വാൽ – ലാലേട്ടന്റെ ഫാനരൻമാർ മുരളിയേട്ടന്റെ പോസ്റ്റിൽ തെറിയഭിഷേകം നടത്തിയതുകൊണ്ട് മുരളിയേട്ടൻ പോസ്റ്റ് Only Me ആക്കിയിരിക്കുന്നു. വി.ടി മുരളിയുടെ ഫേസ്ബുക് പോസ്റ്റിന്റെ ലിങ്ക് https://www.facebook.com/100035858110326/posts/179107176627885/?d=