കൊറോണ ബാധിച്ച നാടിനു കൂടുതൽ സാമൂഹിക പ്രവർത്തങ്ങളും ആയി നടൻ മോഹൻലാൽ വീണ്ടും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെക്ക് അമ്പത് ലക്ഷം രൂപവും സിനിമയിൽ ദിവസ വേദന തൊഴിലാളികൾക്കായി 10 ലക്ഷം രൂപയും നൽകിയ മോഹൻലാൽ ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിലേക്ക് സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ള റോബർട്ടിനെ നൽകിയിരിക്കുകയാണ്.
കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് നിര്‍മ്മിച്ച കര്‍മിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ എത്തിച്ചിരിക്കുന്നത്. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോകോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ ചുമതലകള്‍.
പ്രളയ സമയത്തും ഒട്ടേറെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുള്ള മോഹൻലാലിന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ തുടങ്ങിയിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷൻ ഇപ്പോൾ ശക്തമായ സഹായങ്ങളുമായി ആണ് രംഗത്ത് ഉള്ളത്. രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം കുറയ്ക്കാനും പിപിഇ കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും റോബോട്ടിന്റെ ഉപയോഗം സഹായിക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്‍.
25 കിലോയോളം ആണ് കര്‍മ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി. സെക്കന്‍ഡില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും.