200 കോടി നേടിയ വിജയിനെ വീഴ്ത്തി മോഹൻലാൽ; സൗത്ത് ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് മലയാളം സിനിമ..!!

75829

മലയാളം സിനിമ കാലങ്ങൾ മാറുന്നതിനൊപ്പം മാറുകയാണ്. കഴിഞ്ഞ വർഷം ആഴ്ചയിൽ നാല്‌ ചിത്രങ്ങൾ എന്ന കണക്കിൽ മലയാളത്തിൽ റിലീസ് ചെയ്തിരുന്നു. സാറ്റലൈറ്റ് അവകാശങ്ങൾ ഏറ്റവും വലിയ മുതൽ കൂട്ടായി നിന്ന മലയാള സിനിമ മേഖലയിലേക്ക് ഓൺലൈൻ സ്ട്രീമിങ് സൈറ്റുകളായ ഹോട്ട് സ്റ്റാറും ആമസോണും ഒക്കെ എത്തിയതോടെ മലയാളം സിനിമക്ക് കൂടുതൽ കെട്ടുറപ്പ് ലഭിച്ചു.

കേരളക്കരയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നടൻ മോഹൻലാൽ ആയി നില നിൽക്കുമ്പോൾ തന്നെ അന്യഭാഷയിൽ നിന്നും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള താരം വിജയ് ആണ്. താരമൂല്യത്തിന്റെ കാര്യത്തിൽ തെന്നിന്ത്യയിൽ മാത്രമല്ല ഇന്ത്യയിൽ സിനിമയിലെ തന്നെ മുടിചൂടാ മന്നൻമാരിൽ ഒരാളാണ് വിജയ്. ലോകേഷ് കനകരാജ് കൈതി എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘മാസ്റ്റർ’.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പ്രഖ്യാപന വേള മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസിൽ നേടിയ തുക കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. 200 കോടിയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്.

സാറ്റലൈറ്റ് ഡിജിറ്റൽ മ്യൂസിക് തുടങ്ങിയവയിൽ നിന്നും ആണ് വിജയ് ചിത്രത്തിന്റെ നേട്ടം. 135 കോടിയാണ് വിതരണാവകാശം വഴി ചിത്രം നേടിയത്. കേരളത്തിൽ ബിഗിൽ വിതരണത്തിന് എത്തിച്ച മാജിക്കൽ ഫ്രെയിംസ് , പൃഥ്വിരാജ് പ്രൊഡക്ഷനും ആണ് വിതരണത്തിന് എത്തിക്കുന്നത്‌. സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമ്മിക്കുന്നത്.

മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിനായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ആന്റണി പെരുമ്പാവൂർ സന്തോഷ് ടി കുരുവിള ഡോ. സി ജെ റോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ചൈനയിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളം ചിത്രം ആകുകയാണ്. ഓരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട 40 വിദേശ ചിത്രങ്ങൾ മാത്രം ആണ് ചൈനയിൽ റിലീസ് ചെയ്യുന്നത്.

അതിൽ മരക്കാർ അറബിക്കടലിന്റെ സിംഹവും ഉണ്ട് റെക്കോർഡ് തുകയ്ക്ക് ആണ് ചൈനീസ് അവകാശം വിറ്റഴിഞ്ഞിരിക്കുന്നത്. കൂടാതെ സാറ്റലൈറ്റ് ഓവർസീസ് മ്യൂസിക് അടക്കം 250 കോടിയോളം രൂപ ആണ് ചിത്രത്തിന്റെ പ്രി റിലീസ് ബിസിനെസ്സ് നടന്നിരിക്കുന്നത്.

ഒപ്പത്തിന് ശേഷം മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 26 നു 5000 തീയറ്ററുകളിൽ ആണ് റിലീസ് ചെയ്യുന്നത്. മോഹൻലാലിനൊപ്പം പ്രണവ് മോഹൻലാൽ, അർജുൻ, പ്രഭു, സുനിൽ ഷെട്ടി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, മഞ്ജു വാര്യർ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ ഉള്ളത്.