പെണ്ണിന്റെ തൊലിവെളുപ്പും അവളുടെ ചൂടും മതി എല്ലാർക്കും; പെണ്ണിനെ മനസിലാക്കാൻ ആരും ശ്രമിക്കുന്നില്ല..!!

799

മൊഞ്ചില്ലാത്ത മണവാട്ടി

“ഫസ്നയെ ഇങ്ങിനെ വീട്ടിൽ തന്നെ നിറുത്തിയാൽ മതിയൊ ഇത്ത മറ്റൊരു കല്ല്യാണം നോക്കണ്ടെ?”

“ഇനിയൊരു കല്ല്യാണം എങ്ങിനെ നമ്മൾ അവളോട് പറയ”

“ഇപ്പൊ കല്ല്യാണം വേണ്ട പഠിത്തം കഴിഞ്ഞിട്ട് മതിയെന്ന് പലവട്ടം അവൾ പറഞ്ഞിട്ടും ഒരു ദുരന്തത്തിലേക്ക് അവളെ തള്ളി വിട്ടവര നമ്മൾ”

“ആ ഷോക്കിൽ നിന്നും ഇതുവരെ അവൾ പൂർണ്ണമായും മാറിയിട്ടില്ല നമ്മുടെയൊക്കെ മുന്നിൽ ചിരിച്ച് കളിച്ചു നടക്കുന്നു എന്ന് മാത്രം.”

ഉമ്മയുടെയും അമ്മാവന്റെയും സംസാരം കേട്ടാണ് അവൾ ഉമ്മറത്തേക്ക് വന്നത്.

“ഇതുപോലെ ഒരു ദിവസമാണ് അമ്മാവൻ വീട്ടിൽ വരുന്നതും എന്റെ ജീവിതത്തിലെ നല്ല പ്രതീക്ഷളെ തകർക്കുന്നതും”
ഉപ്പ മരണപ്പെട്ടതും ഞാൻ കാണാൻ കറുത്തതും ഞങ്ങൾ ഒരു ബാധ്യത ആവുമൊ എന്ന പേടിയുമായിരുന്നു അയാൾക്ക്.

“തന്നെ വിവാഹം ആലോചിച്ചു വന്ന അവരുടെ ലക്ഷ്യം പണം മാത്രമായിരുന്നു.

ആ പണത്തിന് സമൂഹം നൽകിയ നാമം സ്ത്രീധനം.

സത്യത്തിൽ എന്താണ് സ്ത്രീധനം?

സൗന്ദര്യമില്ലാത്തവൾ എന്ന് സമൂഹം വിധി എഴുതിയ തന്റെ പെൺകുട്ടിയെ കെട്ടിച്ച് വിടാനുള്ള ഒരു രക്ഷിതാവിന്റെ നിസ്സഹായതയൊ?

അല്ലെങ്കിൽ പ്രായപൂർത്തി ആയിട്ടും വിവാഹമെന്ന തന്റെ സ്വപ്നം പൂവണിയാതെ നാലു ചുമർ കെട്ടുകൾക്കിടയിൽ കഴിയേണ്ടിവരുന്ന ഒരു പെണ്ണിന്റെ ജീവിതത്തിലെ വില്ലനോ?

അവൾ സ്വയം അവളോട് തന്നെ ചോദിച്ചു

സ്ത്രീധനമായി അവർ ആവശ്യപ്പെട്ട പണത്തിന്റെയും സ്വർണത്തിന്റെയും ഉടമ്പടിയിൽ എന്നെ കച്ചവടം ചെയ്തു.

അവിടം തുടങ്ങി എന്റെ വേദനകൾ.

ഒരു ഭാര്യയോട് കാണിക്കേണ്ട മര്യാദയും പരിഗണനയും അവിടന്ന് കിട്ടിയില്ല.

കൂട്ടുകാരുടെ ഭാര്യമാരുടെ തൊലി വെളുപ്പിനു മുന്നിൽ ഞാൻ ഒന്നിനും കൊള്ളാത്തവൾ ആണെന്ന് അവൻ പലവട്ടം പറഞ്ഞു.

ഒരു പെണ്ണിന്റെ സൗന്ദര്യം അളക്കേണ്ടത് അവളുടെ തൊലിക്കു പുറമെയുള്ള കളർ നോക്കിയിട്ടാവരുതെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയില്ലാത്ത വിഡ്ഡികളായ പുരുഷഗണത്തിൽ പെട്ടവൻ തന്നെ ആയിരുന്നു അവനും.

“മോളേ ഫസ്ന”

അമ്മാവൻ യാത്ര പറഞ്ഞിറങ്ങിയതിന് ശേഷം ഉമ്മയുടെ വിളി കേട്ടാണ് അവൾ പഴയ ഓർമകളിൽ നിന്നും ഉണർന്നത്

ഇക്ക നിന്റെ വിശേഷം തിരക്കാനായിരുന്നു വന്നത്

“ഉം”

എനിക്കറിയാം എന്ന അർഥത്തിൽ മൂളി

“നിനക്ക് ഇനിയൊരു ജീവിതം വേണ്ടേ എന്നും ഇങ്ങിനെ നിന്നാൽ പറ്റൊ?

“നമുക്ക് നല്ലൊരു ബന്ധം നോക്കാം. എല്ലാവരും ഒരുപോലെ ആവില്ലല്ലൊ”

അവൾ ഉമ്മയുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കി

നിങ്ങൾക്കൊക്കെ എല്ലാം മറക്കാൻ കഴിയുന്നു എന്ന അർഥത്തിൽ.

“നിങ്ങളെല്ലാവരും ഒരിക്കൽ ഇത്പോലെ നിർബന്ധിച്ച് കെട്ടിച്ചയച്ചതല്ലെ എന്നെ അവരെ കുറിച്ച് വ്യക്തമായി അന്വോഷിക്കുക പോലും ചെയ്യാതെ”.

“നിങ്ങൾ കുറച്ച് ക്ഷമ കാണിച്ചിരുന്നുവെങ്കിൽ കൈയിലെ മൈലാഞ്ചിയുടെ നിറം മങ്ങുന്നതിന് മുമ്പ്”

പുതുമണവാട്ടിയെന്ന പേര് മാറുമാറുന്നതിന് മുമ്പ്

“വീട്ടിലേയും നാട്ടിലേയും ആളുകളുടെയൊക്കെ സഹതാപം കാണാനും,മനഃപൂർവം കുത്തി നോവിക്കുന്നവരുടെ മുന്നിൽ നീറിപ്പുകയാനും ഒരു അവസരം ഉണ്ടാവില്ലായിരുന്നു.”

അവളുടെ കണ്ണുകളിൽ കണ്ണീർ അണ പൊട്ടി ഒഴുകാൻ ഒരുങ്ങുന്നുണ്ടായിരുന്നു.

“പെണ്ണിനെ മനസ്സിലാക്കാൻ ആരും ശ്രമിക്കുന്നില്ല പെണ്ണിന്റെ തൊലി വെളുപ്പും അവളുടെ ചൂടും മതി എല്ലാവർക്കും”

“ഇതെല്ല പെണ്ണെന്ന് ഈ സമൂഹത്തിലെ വിഡ്ഡികൾ എന്ന് തിരിച്ചറിയുന്നുവൊ അന്നാണ് ഒരു പെണ്ണിന് പൂർണ്ണ പരിഗണന ലഭിക്കുകയുള്ളൂ.”

“നിങ്ങൾക്കൊക്കെ ഞാനൊരു ബാധ്യത ആയിട്ടുണ്ടെങ്കിൽ എനിക്ക് സമ്മതമാണ് എന്തിനും”

അവൾ പറഞ്ഞ് മുഴുവിപ്പിക്കാനാവാതെ വിങ്ങിപ്പൊട്ടിയ മനസ്സുമായി കിടപ്പുമുറി ലക്ഷ്യമാക്ക് ഓടി.

എന്റെ ഈ കഥ വായിച്ച നിങ്ങൾക്ക് അവസാനമായി ഒരു ചെറിയ ഓർമ്മപ്പെടുത്തൽ

#സ്ത്രീ_എന്ന_ധനം

*സ്ത്രീധനത്തിന്റെ പേരിലും സൗന്ദര്യത്തിന്റെ പേരിലും വിവാഹമെന്ന സ്വപ്നം വെറും സ്വപ്നമായി അവശേഷിച്ച് ഒരു പാട് പെൺകുട്ടികൾ ഇന്നും കഴിയുന്നുണ്ട്.

സ്ത്രീ തന്നെയാണ് ധനം….
എന്ന സത്യം. മനസ്സിലാക്കിയിരുന്നുവെങ്കിൽ ഭർത്താക്കന്മാർ ഉപേക്ഷിച്ച് വീട്ടിൽ നിൽക്കുന്ന സ്ത്രീകളും..,
വിവാഹ പ്രായം കഴിഞ്ഞിട്ടും വീട്ടിൽ നിൽക്കുന്ന പല സ്ത്രീകളും ഇന്ന് മറ്റൊരു തറവാട്ടിലെ അടുക്കളയിൽ.

ഉമ്മാക്ക് കൈ താങ്ങായി..
ഉപ്പാക്ക് സഹായമായി..
നല്ല ഭാര്യ ആയി…
കുട്ടികളുടെ ഉമ്മ ആയി…
അവൾ ഉണ്ടാവുമായിരുന്നു…

രചന സസ്നേഹം YASAR.A