മുകേഷും ദേവികയും തമ്മിൽ 20 വയസ്സിന്റെ വ്യത്യാസം; രണ്ടുപേരുടെയും രണ്ടാം വിവാഹം; വിവാഹ ജീവിതത്തെ കുറിച്ച് മേതിൽ ദേവിക..!!

611

മലയാളത്തിലെ പ്രിയ നടൻ മുകേഷും നർത്തകി ആയ മേതിൽ ദേവികയും വിവാഹ ജീവിതം തുടങ്ങിയിട്ട് വർഷങ്ങൾ ആയി. ഇരുവരും തമ്മിൽ 20 വയസോളം പ്രായ വ്യത്യാസം. രണ്ടുപേരുടെയും രണ്ടാം വിവാഹം. എന്നിട്ടും ശക്തമായ കുടുംബ ജീവിതം നടത്തുകയാണ് ഇരുവരും. നടൻ മുകേഷിനെ കുറിച്ച് മലയാളികൾക്ക് നാന്നായി അറിയാം. വർഷങ്ങളായി കാണുന്ന മുഖം. നായകനായും കോമഡി താരമായും മലയാളികളുടെ മനസ്സിൽ ചേക്കേറിയ താരം. മോഹിനിയാട്ടം കലാകാരിയാണു മേതിൽ ദേവിക. കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടി.

പാലക്കാട്‌ രാമനാഥപുരം മേതിൽ കുടുംബാംഗമായ ദേവിക മദിരാശി സർവകലാശാലയിൽനിന്ന് എം.ബി.എ.യും കൊൽക്കത്തയിലെ രബീന്ദ്രഭാരതി സർവകലാശാലയിൽ നിന്ന് ഫൈൻ ആർട്‌സിൽ എം.എ.യും നേടി. ഭാരതിദാസൻ സർവകലാശാലയിൽനിന്ന് നൃത്തവിഷയത്തിൽ ഗവേഷണവും പൂർത്തിയാക്കി.

കേരള കലാമണ്ഡലത്തിൽ നൃത്താധ്യാപികയും പാലക്കാട് ശ്രീപാദ നാട്യകളരിയുടെ ഡയറക്ടറുമാണ് ദേവിക. സിനിമാനടൻ മുകേഷിനെ 2013 ഒക്ടോബർ 24 നു വിവാഹം ചെയ്തു. മലയാള ചാനലുകളുടെ നൃത്ത റിയാലിറ്റി ഷോകളിൽ വിധികർത്താവായും പ്രത്യക്ഷപ്പെടാറുണ്ട് ദേവിക. നൃത്തവും ഷോകളുമായി നടന്നിരുന്ന സമയത്തായിരുന്നു രാജീവ് നായരുമായി ദേവികയുടെ വിവാഹം 2002 ല്‍ നടന്നത്.

വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി. ഇരുവര്‍ക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്. എന്നാല്‍ രണ്ടുവര്‍ഷത്തില്‍ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി. തുടര്‍ന്ന് പാലക്കാട് രാമനാട്ടുകരയില്‍ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി.

ആ സമയത്തായിരുന്നു കൈരളി ടിവിയില്‍ സ്റ്റാര്‍ വാര്‍ എന്ന പരിപാടിയില്‍ ദേവിക ജഡ്ജായി എത്തിയത്. ഇതിനിടയിലാണ് വിവാഹത്തെ പറ്റി ചിന്തിക്കാതിരുന്ന ദേവികയുടെ ജീവിതത്തിലേക്ക് മുകേഷ് എത്തുന്നത്. അതിനും നിമിത്തമായത് നൃത്തം തന്നെയായിരുന്നു. ദുബായില്‍ വെച്ച്‌ നടന്ന ഒരു നൃത്തപരിപാടിക്ക് ശേഷമായിരുന്നു മുകേഷും ദേവികയും ആദ്യമായി കാണുന്നത്. അന്ന് അതിഥിയായെത്തിയ മുകേഷ് ദേവികയടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട് ഗ്രീന്‍ റൂമിലെത്തി ദേവികയെ അഭിനന്ദിക്കുകയായിരുന്നു.

അതിന് ശേഷം പിന്നീട് വീണ്ടും ഇരുവരും കണ്ടുമുട്ടി. ഒരു ഖത്തര്‍ ഷോയില്‍ വെച്ച്‌. മേതില്‍ ദേവികയുടെ നൃത്തവും രമേശ് പിഷാരടിയുടെ മിമിക്രിയും. അവിടെ ചീഫ് ഗസ്റ്റായി എത്തിയത് മുകേഷായിരുന്നു. അന്ന് പിഷാരടി ദേവികയെ മുകേഷിന് പരിചയപ്പെടുത്തി. എന്നാല്‍ അന്ന് ദേവികയെ കണ്ട മുകേഷ് ദേവികയോട് ചോദിച്ചത് നിങ്ങള്‍ വിവാഹിതയാണോ എന്നാണ്. എന്നാല്‍ വിവാഹിതയാണെന്ന ദേവികയുടെ മറുപടി കേട്ട മുകേഷ് പിന്നെ ഒന്നും പറയാതെ തിരികെ നടന്നു.

ആ ദിവസം ദേവിക ഇന്നും മറക്കാതെ മനസ്സില്‍ കാത്തു സൂക്ഷിക്കുന്നതാണ്. എന്നാല്‍ അതിന് ശേഷം മുകേഷിന്റെ സഹോദരി സന്ധ്യയും ഭര്‍ത്താവും നടനുമായ രാജേന്ദ്രനും ദേവികയുടെ വീട്ടിലെത്തി പെണ്ണാലോചിച്ചു. എന്നാല്‍ ദേവികയുടെ വീട്ടുകാര്‍ക്ക് ഈ ബന്ധത്തോട് താല്‍പര്യമില്ലായിരുന്നു. മുകേഷിന്റെ സിനിമാബന്ധവും പ്രായവ്യത്യാസവുമായിരുന്നു ഇതിന് കാരണം. അതിനാല്‍ തന്നെ ആ ആലോചന ദേവികയുടെ വീട്ടുകാര്‍ തന്നെ ഉപേക്ഷിച്ചു.

എന്നാല്‍ ദേവികയ്ക്ക് മുകേഷിന്റെ ആലോചന ഇഷ്ടമായി. ചേര്‍ന്നുപോകാന്‍ കഴിയുന്ന മേഖലകളായതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് ദേവിക മുകേഷിനെ വിളിക്കുകയും തുറന്നുസംസാരിക്കുകയും ചെയ്തു. ദേവികയുടെ ഇഷ്ടമറിഞ്ഞതോടെ വീട്ടുകാരും ബന്ധത്തിന് സമ്മതം മൂളി. അങ്ങനെയാണ് 37 കാരിയായ ദേവികയെ 57 വയസുള്ള മുകേഷ് വിവാഹം കഴിക്കുന്നത്. മുകേഷിന്റെ ജീവിതത്തിലെ മീടൂ അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലും കരുത്തോടെ ദേവിക കൂടെ നിന്നു.

മുകേഷ് ആദ്യം വിവാഹം ചെയ്തത് നടികൂടിയായ സരിതയെ ആയിരുന്നു. ആ വിവാഹ ബന്ധത്തിൽ രണ്ടു ആൺമക്കൾ ആണ് ഉള്ളത്. ഇവരും ഇപ്പോൾ സരിതക്ക് ഒപ്പം വിദേശത്തു ആണ്. സിനിമയിൽ സജീവം അല്ലാത്ത സരിത ഇപ്പോൾ വിദേശത്തു ബിസിനസ് മേഖലയിൽ സജീവം ആണ്.