22കാരനെ പ്രണയിച്ച 52കാരിയായ നെയ്മറുടെ അമ്മക്ക് കിട്ടിയത് മുട്ടൻപണി; യുവാവ് സ്വർഗാനുരാഗി..!!

1165

ഈ അടുത്ത ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ട്രെന്റ് ആയ കായിക മേഖലയിൽ നിന്നും ഉള്ള ഗോസിപ്പ് ആയിരുന്നു ബ്രസീലിയൻ ഫുട്‍ബോൾ താരം നെയ്മറിന്റെ അമ്മയുടെ പുതിയ കാമുകനെ കുറിച്ചുള്ള വാർത്തകൾ. 52 കാരിയായ നഡെയ്‌ൻ പ്രണയിച്ചത് 22 കാരനായ തിയാഗോയെ ആയിരുന്നു. കാമുകനും ഒപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ച അമ്മക്ക് ആശംസകളുമായി സാക്ഷാൽ നെയ്മർ തന്നെ എത്തിയിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ ഇവര്‍ ബന്ധം പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ഗാനുരാഗിയാണ് ഈ യുവാവ് എന്ന് മനസ്സിലാക്കിയതോടെ നെയ്മറുടെ അമ്മ ബന്ധത്തില്‍ നിന്നും പിന്മാറി എന്നാണ് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നെയ്മറുടെ അമ്മയ്ക്കൊപ്പമുള്ള ബന്ധത്തിന് മുമ്പ് പിഎസ്ജി താരത്തിന്റെ പേഴ്സണല്‍ ഷെഫ് ഉള്‍പ്പെടെയുള്ളവരുമായി തിയാഗോയ്ക്ക് ബന്ധമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബ്രസീലിയന്‍ നടനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനുമായ കാര്‍ലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു. 2020 ഫെബ്രുവരിയിലാണ് ഇരുവരുടേയും പ്രണയത്തിന് തുടക്കമിട്ടത്. നെയ്മറുടെ ജന്മദിനാഘോഷത്തിനിടയില്‍ പരിചയപ്പെട്ടപ്പോഴായിരുന്നു അത്.