ചൈനയിൽ നിന്നും ഇനി പ്രകോപനം ഉണ്ടായാൽ കടുത്ത ഭാഷയിൽ തിരിച്ചു മറുപടി നൽകാൻ സൈന്യത്തിന് കേന്ദ്ര സർക്കാർ പൂർണ്ണ സ്വന്തന്ത്ര്യം നൽകി. ചൈനയുടെ കടന്നു കയറ്റം തടയാനും കാന്ത മറുപടി നൽകാനും ആണ് തീരുമാനം. അസാധാരണ സാഹചര്യങ്ങൾ ഉണ്ടായാൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ സൈന്യത്തിന് ആയുധങ്ങൾ ഉപയോഗിക്കാം.
ഇതിനായി യഥാർത്ഥ നിയന്ത്രണ രേഖയിലെ ഇടപെടൽ സംബന്ധിച്ച റൂൾസ് ഓഫ് എൻഗേജ്മെൻ്റ് മാറ്റും. കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവെപ്പിൽ 20 സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ ആണ് ഈ തീരുമാനം.