പ്രസവ ശേഷം ഒറ്റയടിക്ക് 90 കിലോയായി; പഴയ രൂപത്തിലേക്ക് എത്താൻ നവ്യ നായർ ചെയ്‌ത ഡയറ്റ് പ്ലാൻ ഇങ്ങനെ..!!

2762

സിനിമയിൽ അത്രയ്ക്ക് സജീവം അല്ലെങ്കിൽ കൂടിയും സോഷ്യൽ മീഡിയയിലും അതിനൊപ്പം നൃത്ത വേദികളിലും സജീവം ആണ് നവ്യ നായർ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഇഷ്ടം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായർ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തിൽ കലാതിലകപട്ടം നേടിയിട്ടുണ്ട്. 2010 ജനുവരി 21 – ന് മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് എൻ. മേനോനുമായി നവ്യ വിവാഹിതയായി.

വിവാഹത്തിന് തുടർന്ന് പ്രസവത്തിനും ശേഷം ഭാരം 90 കിലോയായി എന്നാണ് നവ്യ പറയുന്നത്. ആ ഭാരം കുറച്ചു ഇങ്ങനെ ആണെന്ന് ആയിരുന്നു താരം പറയുന്നത്. വനിതക്ക് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. ഡാൻസ് എപ്പോഴും കൂടെയുണ്ട്. അത് വ്യായാമം കൂടിയാണല്ലോ. പക്ഷേ പ്രസവത്തിനു ശേഷം കാര്യങ്ങൾ കുറച്ച് കൈവിട്ടു പോയി.

അമ്പത്താറ് ദിവസം നാട്ടിൽ കിട്ടുന്ന പ്രസവ ശുശ്രൂഷാ മരുന്നു മുഴുവൻ കഴിച്ചു. അങ്ങനെ ഒറ്റയടിക്ക് തൂക്കം 90 കടന്നു. പക്ഷേ കൃത്യമായ വർക് ഔട്ടും ഡയറ്റും ഫോളോ ചെയ്തു. ഇപ്പോൾ ഐഡിയൽ വെയ്റ്റ് സ്വന്തമാക്കി. ഡയറ്റ് എന്നു പറയുമ്പോള്‍ അങ്ങനെ പട്ടിണി കിടന്നുള്ളതൊന്നുമല്ല. ആകെപ്പാടെ ഉച്ചയ്ക്ക് മാത്രം ചോറ് കഴിക്കും. നല്ലപോലെ മീനൊക്കെ അതിനൊപ്പം കൂട്ടും. ബാക്കിയുള്ള ഫൂഡ് എല്ലാം ലൈറ്റ് ആയിരിക്കും. പിന്നെ പൊതുവേ ഞാൻ ഫൂഡിയല്ല.