ചിമ്പുവും പ്രഭുദേവയും ചതിച്ചു; തിരുവല്ലാക്കാരി ഡയാന പ്രണയത്തിനായി മതം മാറി; നയൻതാരയുടെ സ്വകാര്യ ജീവിതം അറിയാം..!!

612

ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും വിലയേറിയ നായിക നടി ആരെന്നു ചോദിച്ചാൽ നിസംശയം പറയാം അത് നയൻതാരയാണ് എന്ന്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന മലയാളം ചിത്രത്തിൽ കൂടിയാണ് നയൻതാരയുടെ അരങ്ങേറ്റം എങ്കിലും ഏറെ വൈകാതെ താരം തമിഴിലേക്ക് ചേക്കേറുകയായിരുന്നു.

ആദ്യ കാലങ്ങളിൽ ഗ്ളാമർ നായികയായി തിളങ്ങിയ നയൻസ് പിന്നീട് അഭിനയ പ്രാധാന്യം ഉള്ള ചിത്രങ്ങൾ കൂടി കൈപ്പിടിയിൽ ഒതുക്കി. 1984 ൽ ആയിരുന്നു ഡയാന എന്ന നയൻതാരയുടെ ജനനം. തിരുവല്ലയിൽ ജനിച്ച താരം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി.

കൈരളിയിൽ ഫോണിങ് പ്രോഗ്രാം ആരംഭിച്ചു കൊണ്ടായിരുന്നു ദൃശ്യ മാധ്യമ രംഗത്തിലേക്കുള്ള തുടക്കം.. ഫാസിലിന്റെ ചിത്രത്തിൽ നായിക ആയി നിർദ്ദേശിച്ചപ്പോൾ അദ്ദേഹം ഫോട്ടോ കണ്ട് ഉപേക്ഷിച്ചു. എന്നാൽ ഇതേ ഫോട്ടോ സത്യൻ അന്തിക്കാടിന്റെ കൈകളിൽ എത്തി. ഡയാന എന്ന ആ സാധാരണ പെൺകുട്ടിയുടെ സത്യൻ അന്തിക്കാടിന് ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെ മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടി 2003 ഡിസംബർ 25 നു ഡയാന എത്തിയത് നയൻ‌താര എന്ന പേരോടെയായിരുന്നു.

ഫാസിൽ ആദ്യം നിരസിച്ചു എങ്കിൽ കൂടിയും മോഹൻലാലിന്റെ നായിക ആയി വിസ്മയ തുമ്പത്തിൽ നയൻതാരയെ തിരഞ്ഞെടുത്തു. മമ്മൂട്ടിയുടെ നായികയായി തസ്കരവീരൻ രാപ്പകൽ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. എന്നാൽ അതെ സമയം നയൻ ശരത് കുമാർ നായകനായി എത്തിയ അയ്യാ എന്ന തമിഴ് ചിത്രത്തിൽ കൂടി തമിഴിലും അരങ്ങേറി. 2006 ൽ ലക്ഷ്മി എന്ന ചിത്രത്തിൽ കൂടി തെലുങ്കിലേക്കും കടന്നു.

തുടർന്ന് 2010 ൽ ബോഡിഗാർഡിൽ കൂടി ദിലീപിന്റെയും നായികയായി. എന്നാൽ മൂന്നു ഭാഷകളിലും അഭിനയിച്ചു എങ്കിൽ കൂടിയും അഭിനയ പ്രാധാന്യം ഉള്ള ചിത്രങ്ങൾ നയനിൽ നിന്നും മാറി നിന്നു. തുടർന്ന് തമിഴ് നടൻ ചിമ്പുവുമായി നയൻ‌താര പ്രണയത്തിൽ ആകുന്നു. വാർത്തകളിൽ നിറഞ്ഞു നിന്ന പ്രണയം സ്വകാര്യ ചിത്രങ്ങൾ ലീക്ക് ആയതോടെ അവസാനിപ്പിക്കുകയായിരുന്നു. അത് കഴിഞ്ഞായിരുന്നു നയൻ പ്രഭുദേവയുമായി പ്രണയത്തിൽ ആകുന്നത്.

ആദ്യ ഭാര്യയെ ഉപേക്ഷിച്ചു ആയിരുന്നു പ്രഭുദേവ നയൻതാരയുമായി ഇഷ്ടത്തിൽ ആകുന്നത്. തുടർന്ന് നയൻസ് പ്രഭുദേവയ്ക്ക് വേണ്ടി മതം വരെ മാറി. ഇവരും വിവാഹിതരാകുന്നു എന്ന വാർത്ത വന്നതിനു പിന്നാലെയാണ് പ്രണയം തകർന്നു വീഴുന്ന വാർത്ത കൂടി എത്തുന്നത്. മൂന്നര വർഷത്തിന് ഒടുവിൽ ആയിരുന്നു രണ്ടാം പ്രണയ തകർച്ച. നയൻതാരയും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2012 വരെ കൊമേർഷ്യൽ ചിത്രങ്ങളിൽ മാത്രം അഭിനയിച്ച നയൻ അറ്റ്ലി സംവിധാനം ചെയ്ത രാജ റാണിയിൽ എത്തിയപ്പോൾ മുതൽ അഭിനയ പ്രാധാന്യം കൂടി നോക്കുകയായിരുന്നു. അതിനു പിന്നാലെ തനി ഒരുവൻ , നാനും റൗഡി താൻ , അറം , മായാ തുടങ്ങിയ മികച്ച ചിത്രങ്ങൾ കൂടി നയൻസ് തന്റെ ഷെൽഫിൽ കൊണ്ടുവന്നു. പിന്നീട് വിപണിയിൽ തന്റെ മൂല്യത്തെ തിരിച്ചറിഞ്ഞ താരം തന്ത്രപരമായി മികച്ച ഡിമാൻഡ് നൽകി ആയിരുന്നു ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിൽ എത്തിയത്.

എത്ര സിനിമയിൽ അഭിനയിച്ചു എന്നുള്ളത് അല്ല തന്റെ ഡിമാന്റിന് അനുസൃതമായി തന്നെ ആയിരുന്നു നയൻ മുന്നേറിയത്. ഒരു ചെറിയ ചിത്രത്തിൽ പോലും നയൻസ് നായിക ആയി എത്തണം എങ്കിൽ മൂന്നു കൂടി എങ്കിലും പ്രതിഫലം നൽകണം.

ഒരു സിനിമക്ക് വേണ്ടി എഗ്രിമെന്റ് ചെയ്യുമ്പോൾ നയൻസ് പറയുന്നത് ചിത്രത്തിനോ അല്ലതെയോ പത്ര മാധ്യമങ്ങൾക്ക് വേണ്ടി പത്ര സമ്മേളനം നൽകില്ല എന്നുള്ളതാണ്. ആ നിലപാട് കൊണ്ട് തന്നെ തെലുങ്ക് സിനിമയിൽ നിന്നും വിലക്കിന്റെ വക്കിൽ ആണ് താരം ഇപ്പോൾ.