നീലക്കുയിലിന്റെ ക്ലൈമാക്സ് നിങ്ങൾ കണ്ടതല്ല; റാണിക്ക് വേണ്ടി കഥ മാറ്റേണ്ടി വന്ന കഥയിത്..!!

566

2018 ൽ ഏഷ്യാനെറ്റിൽ ആരംഭിച്ച സീരിയൽ ആണ് നീലക്കുയിൽ. രണ്ടു വർഷങ്ങൾക്ക് ഇപ്പുറം സീരിയൽ ഇന്നലെ അവസാനിച്ചിരിക്കുകയാണ്. പ്രേക്ഷകർ ആഗ്രഹിച്ച പോലെ ഉള്ള ഒരു ക്ലൈമാക്സ് തന്നെയാണ് കിട്ടിയതും. ടിആർപി റേറ്റിങ് മുൻപന്തിയിൽ ആയിരുന്നു ഈ പരമ്പര. ആദിയുടെയും ഭാര്യ റാണിയുടേയും ആദി അബദ്ധത്തിൽ വിവാഹം കഴിച്ച കസ്തൂരിയുടെയും ത്രികോണ പ്രണയ കഥ ആണ് സീരിയലിൽ ഉള്ളത്.

വമ്പൻ ട്വിസ്റ്റുകൾ ആയിരുന്നു നീലക്കുയിലിൽ ഒളിപ്പിച്ചു വെച്ചിരുന്നത്. കസ്തൂരി ആയിരുന്നു സീരിയലിൽ നായിക. കസ്തൂരിയെ കേന്ദ്രികരിച്ചാണ് സീരിയൽ മുന്നോട്ട് പോയത്. വേറെ ഭാഷകളിൽ സീരിയൽ ഉണ്ടായിരുന്നു. എന്നാൽ മറ്റു ഭാഷകളിൽ സീരിയലിൽ നായികയും പ്രേക്ഷക പ്രീതിയും കസ്തൂരിക്ക് ആയിരുന്നു. എന്നാൽ മലയാളത്തിൽ പ്രേക്ഷകർക്ക് ഇഷ്ടം റാണിയോട് ആയിരുന്നു. ആദിയും റാണിയും പിരിയരുത് എന്നായിരുന്നു മലയാളി പ്രേക്ഷകർ ആഗ്രഹിച്ചിരുന്നത്.

അതിനു അനുസരിച്ചു ആണ് മലയാളത്തിലെ ക്ലൈമാക്സ് ഒരുക്കിയത്. എന്നാൽ ബംഗാളി ഭാഷയിൽ റാണി ഒന്നിലേറെ ബന്ധങ്ങളിൽ പെടുന്നതും തുടർന്ന് മരിക്കുന്നതും ആണ് ക്ലൈമാക്സ്. തുടർന്ന് റാണിയുടെ മകനും കസ്തൂരിയും ആദിയും ഒന്നിക്കുന്നതും ആണ് ക്ലൈമാക്സ്. ഏറെ വലിച്ചു നീട്ടലുകളും ട്വിസ്റ്റുകളും ഉള്ളത് ആയിരുന്നു ബംഗാളി നീലക്കുയിൽ. എന്നാൽ മലയാളത്തിൽ കസ്തൂരിയേക്കാൾ സ്വീകാര്യത നന്മ നിറഞ്ഞ റാണിക്ക് ആണ് ലഭിച്ചത്. അതിനാൽ റാണി മരിച്ചാൽ അത് മലയാളികൾ സ്വീകരിക്കില്ല എന്നുള്ള ഉറപ്പോടെ ആണ്.

കസ്തൂരിക്ക് ഒപ്പം റാണിയെ നായികയാക്കി മുന്നോട്ട് കൊണ്ട് പോയത്. ഇന്നലെ ശുഭ പര്യവസാനം ആണ് സീരിയലിന് ലഭിച്ചതും. സീരിയൽ 2 വർഷം പിന്നിട്ടത് കൊണ്ട് ആദ്യത്തെ ടി ആർ പി തുടരാൻ കഴിയാത്തതു കൊണ്ട് ആണ് പെട്ടന്ന് ഉള്ള നിർത്തലാക്കാൻ എന്നുള്ള വാർത്തയും ഉണ്ട്. നീലക്കുയിലിന് പകരം അമ്മയറിയാതെ എന്ന സീരിയൽ ആണ് സംപ്രേഷണം ചെയ്യുന്നത്.