പുലിമുരുകനും മേലെ നീരാളി, ഹോളിവുഡ് ചിത്രങ്ങളോടും കിടപിടിച്ച് നീരാളി എത്തുന്നു

1150

മോഹൻലാൽ നായകനായി ഈ വർഷം ആദ്യം റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് നീരാളി, പെരുന്നാൾ റിലീസായി ജൂണിൽ ആയിരിക്കും ചിത്രം റിലീസിന് എത്തുന്നത്. ജൂണ് പതിനാലിനോ പതിനഞ്ചിനോ ചിത്രം തീയറ്ററുകളിൽ എത്തും. മോഹൻലാലിന് പുറമെ, തമിഴ് താരം നാസർ, നാദിയ മൊയ്തു, സുരാജ് വെഞ്ഞാറമൂട്, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് നീരാളി.

പുലിമുരുകനെ കടത്തിവെട്ടി നീരാളി. മലയാള സിനിമയില്‍ ഏറ്റവുമധികം പണമിറക്കി ഗ്രാഫിക്‌സ് ചെയ്ത് റിലീസ് ചെയ്ത ചിത്രമാണ് പുലിമുരുകന്‍. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ നീരാളി പുലിമുരുകനെയും കടത്തിവെട്ടുമെന്നാണ് സൂചന.

മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് ചിത്രമാണ് നീരാളിയെന്നാണ് സൂചന. ഒരു മലയാള സിനിമയുടെ സാധാരണ നിര്‍മ്മാണ ചെലവാണ് നീരാളിയുടെ ഗ്രാഫിക്‌സിന് വേണ്ടി മാത്രം ചെലവഴിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഗ്രാഫിക്‌സ് കമ്പനികളിലൊന്നായ ആഫ്റ്ററാണ് ഇതിന് പിന്നില്‍. വി.എഫ്.എക്‌സിന്റെ അതിപ്രാധാന്യം പരിഗണിച്ച് ക്യാമറ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ബോളിവുഡില്‍ നിന്നുള്ളവരാണ് ഏറ്റെടുത്തിരിക്കുന്നതെനനാണ് സൂചന.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്‌സ് സാങ്കേതിക വിദ്യയാണ് നീരാളിയില്‍ ഉപയോഗിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ്. നീരാളി ഒരു അഡ്വഞ്ചര്‍ ത്രില്ലറാണെന്ന് നിര്‍മ്മാതാവ് അജോയ് വര്‍മ്മയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിത്രത്തെ കുറിച്ച് മറ്റുവിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

നീരാളിയുടെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും ചിത്രത്തിലെ ദൃശ്യങ്ങളും മറ്റും പുറത്തുവിട്ടിട്ടില്ല. മുംബൈ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടില്ല. മൂണ്‍ഷോട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ്.ടി.കുരുവിളയാണ് നിര്‍മ്മാണം.