തൃശൂർ കൊടുത്തില്ല പിന്നെയാണ് ഇന്ത്യ; ട്രോളി കൊന്ന് നിമിഷ സജയൻ..!!

1973

പൗരത്വ ബില്ലിന് എതിരെ വമ്പൻ പ്രതിഷേധങ്ങൾ രാജ്യത്ത് പലയിടങ്ങളിലും ഉണ്ടാകുമ്പോൾ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിൽ ആണ് മലയാളത്തിലെ പ്രമുഖ സിനിമ താരങ്ങൾ പങ്കെടുത്തത്. റിമ കല്ലിങ്കൽ ഷെയ്ൻ നിഗം നിമിഷ സജയൻ കമൽ ആഷിക് അബു തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് നിമിഷ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ട്രെൻഡ് ആകുന്നത്.

പരിപാടിക്ക് ഇടയിൽ ഒരു ബോർഡിൽ കണ്ടപ്പോൾ ആണ് ഈ വാക്കുകൾ തന്റെ മനസിലേക്ക് വന്നത് എന്നു പറഞ്ഞായിരുന്നു താരം ഇങ്ങനെ പറഞ്ഞത്, “തൃശൂർ ചോദിച്ചിട്ടു കൊടുത്തില്ല, ആ നമ്മളോട് ആണോ ഇന്ത്യ ചോദിക്കുന്നത്” എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

സിനിമ പ്രവർത്തകർക്ക് ഒപ്പം സാമൂഹിക പ്രവർത്തകർ കൂടി പങ്കെടുത്ത ചടങ്ങു സോഷ്യൽ മീഡിയ കൂട്ടായ്‌മയിൽ കൂടിയാണ് ഒരുങ്ങിയത്. വമ്പൻ ജനാവലി തന്നെ ഉണ്ടായിരുന്നു ജാഥയിൽ.