ഇതുപോലെ ഒരു നിർമാതാവ് മലയാള സിനിമക്ക് അഭിമാനം; ആന്റണി പെരുമ്പാവൂരിനെ കുറിച്ചു ശ്രീകുമാർ മേനോൻ..!!

1523

മലയാള സിനിമയിലെ ഏറ്റവും കൂടുതൽ വമ്പൻ വിജയം നേടിയ സിനിമ നിർമാണ കമ്പനി ഒരു പക്ഷെ ആശിർവാദ് സിനിമാസ് ആയിരിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രങ്ങൾ എന്നും പ്രേക്ഷകന് മിനിമം ഗ്യാരണ്ടി നല്കുന്നവയാണ്. ഒടിയൻ എന്ന ബിഗ് ബഡ്‌ജറ്റ്‌ ചിത്രം നമ്മളിലേക്ക് എത്തിക്കുന്നതും ശ്രീ ആന്റണി പെരുമ്പാവൂർ തന്നെ,

ചിത്രത്തിന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ നിർമാതാവ് ആന്റണി പെരുമ്പാവൂരിനെ കുറിച്ചു പറയുന്നത് ഇങ്ങനെ;

Antony Perumbavoor

– നിർഭയത്ത്വത്തിന്റെ പര്യായമാണ് ഇദ്ദേഹം. തന്റെ ജോലികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള, എന്തിനോടൊക്കെ യെസ് പറയണം, നോ പറയണം എന്ന് നിശ്ചയമുള്ള നിർമ്മാതാവ്. അതുകൊണ്ട് തന്നെയായിരിക്കുമല്ലോ ഇന്ന് വരെ നിർമ്മിച്ച സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായതും.

സിനിമയെന്ന എന്റെ തലയിലെ ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാൻ ആന്റണിക്ക് കഴിഞ്ഞിരുന്നു.
ഒടിയന്റെ നിർമ്മാണ ചിലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും ആന്റണി എന്നോട് സംസാരിച്ചിട്ടില്ല. ചിത്രീകരണത്തിന് എന്നപോലെ തന്നെ ഇക്കാര്യത്തിലും ആന്റണി എനിക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നു.
ഞാൻ എന്ന പുതുമുഖ സംവിധായകനെ ധൈര്യവും, ആത്മവിശ്വാസവും നൽകി വാർത്തെടുത്തതും ആന്റണി തന്നെയാണെന്ന് പറയാൻ എനിക്ക് ഒട്ടും മടിയില്ല.

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നും നേരിൽ പറയാത്ത ഒരു കാര്യം ഞാൻ ഇവിടെ പറയട്ടെ;
നന്ദി ആന്റണി, എന്നെ ഉറങ്ങാൻ അനുവദിക്കാതെ വേട്ടയാടിയിരുന്ന ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ കരുത്തോടെ കൂടെ നിന്നതിന്!

#AntonyPerumbavoor
#OdiyanuPinnil
#OdiyanDecember