ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യും; മോഹന്‍ലാലിന്റെ കിടിലന്‍ മറുപടി

1371

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാവാന്‍ അവസരം ലഭിച്ചാല്‍ എന്തെല്ലാം ചെയ്യും? ഇങ്ങനെയൊരു ചോദ്യം വന്നാല്‍ നമ്മള്‍ ഓരോരുത്തരും ഓരോ മറുപടികളാവും പറയുക. ഇതേ ചോദ്യം നടന്‍ മോഹന്‍ലിനോട് ചോദിച്ചപ്പോള്‍ മറുപടി രസകരമായിരുന്നു.

ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായിട്ടിരുന്നിട്ടുള്ളവര്‍ക്ക് ഒരു ദിവസം കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്നായിരുന്നു ലാലിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

‘അതിനുള്ളൊരു ഭാഗ്യം എനിക്കുണ്ടാകാതിരിക്കട്ടെ എന്നേ പറയാന്‍ പറ്റുള്ളൂ. കാര്യമെന്താണെന്നോ, എനിക്ക് 24 മണിക്കൂര്‍ കൊണ്ട് ഒന്നും ചെയ്യാന്‍ പറ്റില്ല. ഞാന്‍ സുഖമായി കിടന്നുറങ്ങും. കാര്യം, വളരെ കംഫര്‍ട്ടബിളായ സംഗതികളാവുമല്ലോ’ എന്നും ലാല്‍ പറയുന്നു. മംഗളം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

നാല്‍പതു വര്‍ഷത്തെ കരിയറില്‍ ഏറ്റവും വലിയ കടപ്പാട് ആരോട് എന്ന ചോദ്യത്തിന്, പെട്ടെന്നു ചോദിക്കുമ്പോള്‍ നമുക്ക് സിനിമയില്‍ അവസരം തന്ന ആളുകള്‍ എന്നൊക്കെ പറയാമെങ്കിലും അതു മാത്രമല്ലെന്നും ആദ്യത്തെ ചാന്‍സിന് ശേഷം അതു കഴിഞ്ഞിട്ട് എനിക്കു തുടര്‍ച്ചയായി വേഷങ്ങള്‍ തന്നവരോ എന്നായിരുന്നു ലാലിന്റെ മറുപടി.

കടപ്പാട് എന്നുവച്ചാല്‍ എന്താണെന്നതു തന്നെ ഡിബേറ്റബിളാണ്. ആരോടൊക്കെയോ, ഒരുപാടുപേരോട്. നമുക്ക് ഭക്ഷണം തന്നിട്ടുള്ളവരോട്. യാത്രയില്‍ കൊണ്ടുപോയിട്ടുള്ളവരോട്.നമ്മുടെ ജീവിതം സുന്ദരമാക്കാന്‍ സഹായിച്ച എല്ലാവരോടും.

ജീവിതത്തെ അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കുകയും സ്വാധീനിക്കുകയും സന്തോഷകരമാക്കി മാറ്റാന്‍ സഹായിക്കുകയും ചെയ്ത എല്ലാവരോടും സ്നേഹവും കടപ്പാടുമുണ്ട്. എതിര്‍ത്തവരോട് സങ്കടവും ദേഷ്യവുമില്ലെന്നും ലാല്‍ പറയുന്നു.

#mohanlal #malayalamactor #malayalamcinema