ആണിനെ വെല്ലുന്ന ചങ്കൂറ്റത്തിൽ പാലിയേക്കര ടോൾ ബൂത്ത് വിറപ്പിച്ച യുവതി; സോഷ്യൽ മീഡിയയുടെ കയ്യടി..!!

668

എന്നും വിവാദങ്ങൾ കൊണ്ട് നിറയുന്ന ടോൾ പ്ലാസയിൽ ഒന്നാണ് തൃശൂർ ജില്ലയിൽ ഉള്ള പാലിയേക്കര ടോൾ ബൂത്ത്. ഒരു ടോൾ ബൂത്തിൽ ഒരേ സമയം 5 വാഹനങ്ങൾ കൂടുതൽ ക്യൂ നിന്നാൽ വാഹനങ്ങൾ കടത്തി വിടണമെന്നാണ് നിയമം. എന്നാൽ നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി ഗുണ്ടകൾ തന്നെയാണ് പാലിയേക്കര ടോൾ ഭരിക്കുന്നത്‌.

കഴിഞ്ഞ ദിവസം (ജനുവരി 23) വൈകുന്നേരം പാലിയേക്കര ടോൾ പ്ലാസയിൽ കാത്തുകിടക്കേണ്ടി വന്ന കാർ യാത്രികയായ യുവതി ആ ദേഷ്യം തീർത്തത് ടോൾ ബൂത്തിലെ ബാരിയർ ബലമായി തുറന്ന് വാഹനങ്ങളെയെല്ലാം കടത്തി വിട്ടുകൊണ്ടായിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവതി വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം.

ആറു വാഹനങ്ങളിൽ ക്കൂടുതൽ കാത്തു കിടക്കേണ്ടി വന്നിട്ടും ടോൾ ബൂത്ത് ജീവനക്കാർ തുറന്നു വിടാത്തത് ചോദ്യം ചെയ്ത യുവതി ബലമായിത്തന്നെ വാഹനങ്ങൾക്ക് തടസ്സം നിന്നിരുന്ന സ്റ്റോപ്പ് ബാരിയർ ഉയർത്തി വാഹനങ്ങളെയെല്ലാം കടത്തി വിടുകയായിരുന്നു. ഇതുമൂലം ഏതാണ്ട് ഇരുപതു മിനിറ്റോളം ഇതുവഴി വാഹനങ്ങൾക്ക് ടോൾ കൊടുക്കാതെ പോകുവാൻ സാധിച്ചു.

യുവതിയുടെ പ്രവർത്തിയിൽ രോക്ഷം പൂണ്ട ടോൾ ജീവനക്കാർ രൂക്ഷമായി പ്രതികരിക്കാൻ ശ്രമം നടത്തി എങ്കിൽ കൂടിയും അതെ നാണയത്തിൽ യുവതി കണിശമായി പ്രതികരിക്കാൻ തുടങ്ങിയതോടെ ടോൾ ജീവനക്കാർ കീഴടങ്ങുകയായിരുന്നു. തുടർന്ന് ടോൾ പ്ലാസ അധികൃതർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

പോലീസ് എത്തിയപ്പോൾ ടോൾ പ്ലാസ ജീവക്കാർ യുവതിക്ക് എതിരെ പരാതി പറഞ്ഞു എങ്കിൽ കൂടിയും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. കൂടാതെ യുവതിയോട് പരാതി ഉണ്ടോ എന്ന് ചോദിച്ച പോലീസ് ഇല്ല എന്നായിരുന്നു യുവതിയുടെ മറുപടി.