ആ സംഭവത്തിന് ശേഷം ബാത്ത് റൂം പാർവതി എന്നാണ് എന്റെ പേര്; വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്..!!

1138

2006 ൽ പുറത്തിറങ്ങിയ നോട്ട് ബുക്ക് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ ശ്രദ്ധ നേടിയ താരമാണ് പാർവതി തിരുവോത്ത്. എന്ന് നിന്റെ മൊയ്‌ദീൻ ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിൽ കൂടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വരെ നേടിയിട്ടുള്ള പാർവതി.

വുമൺ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടനയിൽ കൂടി സിനിമ മേഖലയിൽ ദുരിതങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. സ്ത്രീകൾക്ക് എതിരെയുള്ള അധിക്ഷേപകൾക്ക് എതിരെ പ്രതികരണം നടത്തുന്ന താരം കസബ എന്ന മമ്മൂട്ടി ചിത്രത്തെ രൂക്ഷമായി വിമർശിച്ചത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു.

ഇപ്പോഴിതാ അമ്മ സംഘടനാ മീറ്റിങ്ങിൽ ആവശ്യങ്ങൾക്ക് വേണ്ടി സംസാരിച്ചതിൽ കൂടി തന്റെ വിളിപ്പേര് ഇപ്പോൾ ബാത്ത് റൂം പാർവതി എന്നായി എന്നും താരം പറയുന്നു. പാർവതിയുടെ വാക്കുകൾ ഇങ്ങനെ,

‘ജോലി സ്ഥലത്തെ സുരക്ഷയാണ് മറ്റൊന്ന്. ചിലത് കാലാകാലങ്ങളായി നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇതെല്ലാം നിയമം മുഖേന തടയേണ്ടതാണ്. 2014 ല്‍ ഇതേകുറിച്ച് അമ്മയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്‌റൂം പാര്‍വതി എന്ന് ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല.

പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്ററി വാനെങ്കിലും വന്നിട്ടുണ്ട്. ഇനിയും അമ്മയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും ഇതേ കാര്യം ചോദിക്കും.’ ഫ്‌ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.