താൻ വളരെ കംഫർട്ടിബിളാണ് പ്രണവിനൊപ്പം; കാരണം പറഞ്ഞു കല്യാണി പ്രിയദർശൻ..!!

9263

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പിനേഷനും ഏറ്റവും വലിയ സൗഹൃദവും ആണ് മോഹൻലാലും പ്രിയദർശനും തമ്മിൽ ഉള്ളത്. സിനിമ വിജയങ്ങൾക്ക് ഒപ്പം തന്നെ ജീവിത സൗഹൃദവും അതുപോലെ തന്നെ വമ്പൻ വിജയം ആയി തുടരുന്നു.

പ്രിയദർശൻ ജീവിതത്തിൽ കാലിടറിയപ്പോൾ സിനിമ എന്ന മരുന്നിൽ കൂടി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതും മോഹൻലാൽ തന്നെ. അച്ഛൻ തലമുറയിൽ ഉള്ള സൗഹൃദം മക്കൾക്കിടയിലും തുടരുകയാണ്. മോഹൻലാലിൻറെ മകനും പ്രിയദർശന്റെ മകളും ഇപ്പോൾ അഭിനയ രംഗത്തിൽ സജീവമാണ്. അതുപോലെ ചെറുപ്പം മുതൽ ഇവരുടെ സൗഹൃദവും.

ആ ബന്ധത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് കല്യാണി ഇപ്പോൾ.

“പ്രണവും താനും ഒരുമിച്ചാണ് വളർന്നത് എന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് പ്രണവ് എന്നും കല്യാണി പറയുന്നു. മാത്രമല്ല മറ്റുള്ളവരുടെ അടുത്ത് താൻ പ്രണവിനെ പരിചയപ്പെടുത്തുന്നത് തന്റെ കസിൻ ആണെന്ന് പറഞ്ഞാണ് എന്നും കല്യാണി പറയുന്നു.

ചെറുപ്പം മുതൽ അവധിക്കാലങ്ങളിൽ തങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും എന്നും തങ്ങൾ തമ്മിലുള്ള ബോണ്ട് വളരെ വലുതാണ് എന്നും കല്യാണി പറഞ്ഞു. ഇപ്പോൾ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവിനൊപ്പം അഭിനയിച്ച കല്യാണി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന്റെ നായികാ വേഷം ചെയ്യാൻ പോവുകയാണ്.

പ്രണവിനൊപ്പം ഉള്ള ഓരോ നിമിഷവും താൻ വളരെ കംഫർട്ടബിൾ ആണെന്നും കാരണം തനിക്കു അവനെ അത്ര നന്നായി അറിയാം” എന്നും കല്യാണി വിശദീകരിക്കുന്നു.