പ്രണവിന്റെ രണ്ടാം ചിത്രം അന്നൗൺസ്‌മെന്റ് ഇന്ന്!!!

868

ആദി എന്ന ആദ്യ ചിത്രത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പ്രണവ് മോഹൻലാലിൻറെ രണ്ടാം ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് ഇന്ന് വൈകിട്ട് 5 മണിക്ക് നടക്കും. ഏറെ നാളുകൾ ഒരുപാട് ഓഫറുകൾ വന്നെങ്കിലും പ്രണവ് സിനിമയിൽ മുഖം കാണിച്ചത് ജീത്തു ജോസഫ് ചിത്രം ആദിയിലൂടെയാണ്. ആന്റണി പെരുമ്പാവൂർ നിർമിച്ച ചിത്രം ഗംഭീര പ്രദർശന വിജയമാണ് നേടിയത്.

രണ്ടാം ചിത്രം അൻവർ റഷീദിന്റെ പ്രൊഡക്ഷനിൽ ആകുമെന്നും മറിച്ചു അതല്ല ഒരു തമിഴ് ചിത്രമായിരിക്കും ഇതെന്നുമെല്ലാം റിപ്പോർട്ടുകളുണ്ട്. എന്തായാലും ഔദ്യോഗിക സ്ഥിതികരണത്തിനു വേണ്ടി ഇന്ന് വൈകിട്ട് വരെ കാത്തിരിക്കേണ്ടി വരും പ്രേക്ഷകർക്ക്.

ആദി 15000 ഷോകൾ പിന്നിട്ട് 2018 ലെ ഏറ്റവും വലിയ വിജയ മലയാളചിത്രമായി തീയറ്ററുകളിൽ മുന്നേറുകയാണ്.