ബൈക്ക് അപകടത്തിൽ നെഞ്ചിന് താഴെ തളർന്നിട്ടും കൈവിടാതെ പ്രണയ സാഫല്യം..!!

3566

കേരളത്തിൽ ഒട്ടേറെ മോശം വാർത്തകൾ കേൾക്കുമ്പോഴും ദേ ഇതുപോലെ ഒന്ന് കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. മകനെ പൊന്നു പോലെ നോക്കുന്ന അമ്മ കൂടെ സഹോദരിയും അച്ഛനും ഉണ്ട് വീട്ടിൽ. ആ പകുതി പണിതീർന്ന വീട്ടിൽ ഇനി പ്രണവിന് താങ്ങും തണലും കൂട്ടുമായി ഇനി മുതൽ ഷഹനയും ഉണ്ടാവും.

പ്രണവ് ഷഹന ദമ്പതികൾക്ക് ഇന്ന് പ്രണയ സാഫല്യത്തിന്റെ ദിവസം കൂടിയാണ്. ഇരിങ്ങാലക്കുടക്കാർ സമൂഹ മാധ്യമങ്ങളിൽ ആഘോഷം ആകുകയാണ് ഇവരുടെ വിവാഹ വാർത്തയും ചിത്രങ്ങൾ. ഒരു നാടിന്റെ മുഴുവൻ സന്തോഷം നിറഞ്ഞ വിവാഹം. ടുട്ടുമോൻ എന്ന് കൂട്ടുകാർ വിളിക്കുന്ന പ്രണവ് ഇനി ജീവിതത്തിൽ കൂട്ടായി ഷഹനയും ഉണ്ടാവും.

ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു ബൈക്ക് അപകടത്തിൽ ആണ് പ്രണവിന് നെഞ്ചിന് താഴെ പൂർണ്ണമായും തളർന്നു പോയത്. എന്തിനും ഏതിനും കൂട്ടായി അന്ന് മുതൽ ഇന്നും കൂട്ടുകാർ ഉണ്ട് പ്രണവിനൊപ്പം. ഞങ്ങളുടെ അനിയന് താങ്ങും തണലുമാകാൻ മനസ്സ് കാണിച്ച കുഞ്ഞനിയത്തിക്ക് ഒരായിരം നന്ദി പറഞ്ഞു നാട് മുഴുവൻ ഉണ്ട്.