ഭാര്യയുടെ ബന്ധുവുമായി രഹസ്യ ബന്ധം, കൊല; 42കാരി ബ്യൂട്ടീഷ്യനെ കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചുമൂടി 32കാരൻ കാമുകൻ..!!

554

കൊല്ലത്ത് കാണാതായ ബ്യൂട്ടീഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി കാമുകൻ. കൊല്ലം നടുവിലക്കര സ്വദേശിനിയും 42 കാരിയുമായ സുചിത്രയെ കൊലപ്പെടുത്തിയ കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി പ്രശാന്തിനെ പൊലീസ് പിടികൂടിയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. രാമനാഥപുരത്തുള്ള വീടിനു സമീപം ഉള്ള ചതുപ്പിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തുന്നത്.

പ്രശാന്തും ആയി ബന്ധം ഉള്ളപ്പോൾ തന്നെ മറ്റൊരു പുരുഷ സുഹൃത്തും കൂടി ഇവർക്ക് ഉണ്ടായിരുന്നു. ഇതാണ് യുവതിയെ കൊലപ്പെടുത്താൻ ഉള്ള വൈരാഗ്യത്തിന് കാരണം. മണലി ശ്രീറാം നഗറില്‍ പ്രശാന്ത് താമസിച്ചിരുന്ന വാടക വീടിനോട് ചേര്‍ന്നുള്ള പാടത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. കോഴിക്കോട് സ്വദേശിയായ പ്രതി പ്രശാന്തിന്റെ കൊല്ലം സ്വദേശിയായ ഭാര്യയുടെ അകന്ന ബന്ധുവാണ് മരിച്ച സുചിത്രയെന്നും വിവരമുണ്ട്. പ്രസവശേഷം പ്രശാന്തിന്റെ ഭാര്യയും കുട്ടിയും കൊല്ലത്തെ വീട്ടില്‍ പോയിരുന്നു.

പാലക്കാട്ട് ഒപ്പം താമസിച്ചിരുന്ന അച്ഛനും അമ്മയും കോഴിക്കോട്ടേക്ക് പോയതിനുശേഷമാണ് സുചിത്ര ഇവിടേക്ക് വന്നത്. കഴുത്ത് മുറുക്കിയാണ് കൊന്നതെന്നാണ് പ്രാഥമിക വിവരം. അന്നു രാത്രിതന്നെ വീടിനോട് ചേര്‍ന്നുള്ള പാടത്ത് കുഴികുത്തി കുഴിച്ചുമൂടി. പിന്നീട് പ്രശാന്ത് സാധാരണപോലെ കഴിഞ്ഞുവരികയായിരുന്നു. ബ്യൂട്ടീഷ്യൻ ട്രെയിനറായ സുചിത്ര മാർച്ച് 18 ന് ഭർത്താവിന്റെ അമ്മയ്ക്ക് സുഖമില്ല എന്ന് നുണ പറഞ്ഞുകൊണ്ട് കൊല്ലത്തെ സ്ഥാപനത്തിൽ നിന്നും അവധി ചോദിച്ചുവാങ്ങിയിരുന്നു.

തന്റെ വീട്ടുകാരോട് എറണാകുളത്ത് ക്‌ളാസെടുക്കാനായി പോകുകയാണെന്നും ഇവർ പറഞ്ഞു. ശേഷം സുചിത്ര പ്രശാന്തിന്റെ വീട്ടിൽ എത്തിയിരുന്നു. രാത്രിയോടെ പാലക്കാട്ടെത്തിയ സുചിത്ര ഇവിടെ പ്രശാന്തിനൊപ്പം താമസിച്ചു.