പുലിമുരുകനിലെ ആ സീൻ കഴിഞ്ഞപ്പോൾ കമാലിനി ചോദിച്ചു എന്നെവെച്ച് ഒരു ആക്ഷൻ സിനിമ ചെയ്യുമോ എന്ന്

1357

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയ ചിത്രം ആണ് ടോമിച്ചൻ മുളക്പാടം നിർമിച്ച് വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ നായകനായ പുലിമുരുകൻ. നരഭോജികളായ വരയൻ പുലികളെ വേട്ടയാടി കൊല്ലുന്ന മുരുകന്റെ കഥ പറയുന്ന ചിത്രത്തിൽ പുലിമുരുകനായി മോഹൻലാലും മുരുകന്റെ ഭാര്യയുടെ വേഷത്തിൽ കമാലിനി മുഖർജിയും ആണ് അഭിയിച്ചത്.

സംഘട്ടന രംഗങ്ങൾ ഏറെ ഉള്ള ചിത്രത്തിൽ ഡ്യൂപ്പ് ഇല്ലാതെയാണ് മോഹൻലാൽ ആക്ഷൻ രംഗങ്ങൾ ചെയ്തത്. കാടിന്റെ ഉള്ളറകളിലോട് സ്നേഹിച്ചും കലഹിച്ചും ജീവിക്കുന്ന കാട്ട്പെണ്ണിന്റെ വേഷമായിരുന്നു കമാലിനിക്ക് ചിത്രത്തിൽ, ഒരു വലിയ പാറക്കെട്ടിനു മുകളിൽ നിന്നും വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന ഒരു രംഗം ഉണ്ട് ചിത്രത്തിൽ കമാലിനി അഭിനയിച്ച മൈന എന്ന കഥാപാത്രത്തിന്. പാറക്കെട്ടുകൾക്ക് താഴെ എല്ലാ സജ്ജീകരണങ്ങൾ കൂടി ക്രൂ മുഴുവൻ കാത്ത് നിന്നിട്ടും സംവിധായകൻ വൈശാഖ് ആക്ഷൻ പറഞ്ഞിട്ടും മൈന വെള്ളച്ചാട്ടതിലേക്ക് ചാടിയില്ല.

ഭയത്തോടെ പിന്മാറി നിന്ന കമാലിനിയുടെ അടുത്തേക്ക് സംവിധായകൻ വൈശാഖ് മല കയറി വരുകയും, ചാടാമ്പോൾ ഉള്ള സജ്ജീകരണങ്ങളെ കുറിച്ച് വിവരിച്ചിട്ടും മൈനക്ക് ഭയം വിട്ട് മാറിയില്ല.

പിന്നീട് മറ്റൊന്നും ആലോചിക്കാതെ വൈശാഖ് വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടി, കൂട്ടം കൂടി നിന്ന ക്രൂ മുഴുവൻ കൈയടിച്ച് സംവിധായകന് പ്രോത്സാഹനം നൽകി.
വൈശാഖ്‌ പതുക്കെ നീന്തി കമാലി നിന്ന സൈഡിലെത്തി. ഇതുപോലെ നിങ്ങളും ചെയ്താൽ ഈ കയ്യടി മുഴുവൻ നിങ്ങൾക്കും ലഭിക്കും,ഇവിടെ മാത്രമല്ല തിയറ്ററിലും. വൈശാഖ്‌ കമാലിനിയോട്‌ പറഞ്ഞു.

ഒടുവിൽ ഷോട്ടുകളെല്ലാം കഴിഞ്ഞപ്പോൾ കമാലിനി വൈശാഖിനെ ഞെട്ടിച്ചുകൊണ്ട്‌ ആ ചോദ്യം ചൊദിച്ചു.

എന്നെ നായികയാക്കി ഒരു ആക്ഷൻ ഫിലിം ചെയ്യാമോയെന്ന്!