മലയാളത്തില്‍ നിന്നും ചരിത്രം സൃഷ്ടിക്കാന്‍ ‘പുലിമുരുകന്‍’ ഓസ്‌കാറിലേക്ക്; ഗോപിസുന്ദറിന്റെ രണ്ടു ഗാനങ്ങള്‍ സാധ്യതാപട്ടികയില്‍

772

മലയാള സിനിമാ ആരാധകരെ ത്രസിപ്പിച്ച് ഇത്തവണത്തെ ഓസ്‌കാര്‍ നോമിനേഷന്‍ സാധ്യതാ പട്ടികയില്‍ ‘പുലിമുരുകന്‍’. പുലിമുരുകനിലെ രണ്ട് ഗാനങ്ങളും 2018 ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി സംഗീത വിഭാഗത്തില്‍ ഒരു പ്രാദേശിക ചിത്രം ഓസ്‌കാര്‍ സാധ്യത പട്ടികയിലേക്ക് തിരഞ്ഞെടുക്കുന്നത്.

മികച്ച 70 ഗാനങ്ങളില്‍ 2 ഗാനങ്ങള്‍ പുലിമുരുകന്‍ സിനിമയിലെ ആണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ”കാടണിയും കാല്‍ചിലമ്പേ”, ”മാനത്തെ മാരികുറുമ്പെ ‘ എന്നി ഗാനങ്ങള്‍ ആണ് ഓസ്‌കാര്‍ നോമിനേഷന്‍ സാധ്യത പട്ടികയില്‍ ഇടം നേടിയത്.

100കോടി ക്ലബില്‍ കയറിയ ആദ്യമലയാള ചിത്രമെന്ന റെക്കോര്‍ഡിനൊപ്പം സംഗീത വിഭാഗത്തില്‍ ഓസ്‌കാര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പ്രാദേശിക ചിത്രമെന്ന റെക്കോര്‍ഡും പുലിമുരുകന്‍ അടിച്ചെടുക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ചു വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പുലിമുരുകന്‍.

‘ഗുരു’ എന്ന മോഹന്‍ലാല്‍ ചിത്രവും മുന്‍പ് ഇന്ത്യയില്‍ നിന്നും മികച്ച വിദേശഭാഷാ ചിത്രം എന്ന ഓസ്‌കാര്‍ സാധ്യത പട്ടികയില്‍ ഇടം നേടിയിരുന്നു.