വർഗീയ സംഘർഷം ഉണ്ടാക്കുന്ന പാചക വീഡിയോ; രഹ്ന ഫാത്തിമക്ക് എതിരെ വീണ്ടും കേസ്..!!

526

വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന പോസ്റ്റ് ഉണ്ടാക്കിയതിന് വീണ്ടും രഹ്ന ഫാത്തിമക്ക് എതിരെ കേസ്. മത വികാരം വ്രണപ്പെടുത്തിയ കേസിൽ ജാമ്യം നേടിയ രഹ്നക്ക് ആണ് വീണ്ടും പുതിയ കേസ് വന്നിരിക്കുന്നത്. യൂട്യൂബ് ചാനലിലെ പാചക പരിപാടിയിൽ വർഗീയ വിദ്വേഷം ഉണ്ടാക്കിയ വീഡിയോ താരം പോസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി അഡ്വ. രജീഷ് രാമചന്ദ്രൻ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ നൽകി പരിപാടിയിൽ പോലീസ് എഫ്‌ ഐ ആർ എടുത്തു.

മനോരമ ഓൺലൈൻ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തു വിട്ടിരിക്കുന്നത്. രണ്ടു വിഭാഗം ആളുകൾക്ക് ലഹള ഉണ്ടാകുന്ന തരത്തിൽ ആണ് രഹ്ന വീഡിയോ പങ്കു വെച്ചിരിക്കുന്നു എന്നാണ് ആരോപണം. അതേസമയം വീഡിയോയുടെ സാഹചര്യത്തില്‍ രഹ്നയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.

പുതിയ വീഡിയോയിലൂടെ രഹ്ന ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് ആവശ്യം. സമൂഹ മാധ്യമങ്ങളില്‍ മതവികാരം വ്രണപ്പെടുത്തും വിധം ചിത്രം പോസ്റ്റ് ചെയ്‌തെന്ന കേസിലാണ് രഹ്നയെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്.

ഇതേ തുടര്‍ന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരിയായ രഹ്നയെ ആദ്യം സസ്‌പെന്‍ഡ് ചെയ്യുകയും കഴിഞ്ഞയാഴ്ച നിര്‍ബന്ധിത വിരമിക്കല്‍ ഉത്തരവ് നല്‍കുകയും ചെയ്തു. ഈ നടപടിക്കെതിരെ നിയമപോരാട്ടം നടത്തുമെന്ന് രഹ്ന വ്യക്തമാക്കിയിട്ടുണ്ട്.