രജിത് കുമാറിനെ പുറത്താക്കിയതല്ല; തെളിവുകൾ നിരത്തി ആരാധകർ; കണ്ണിൽ മുളക് തേച്ചില്ല എന്നും ഇതൊരു പ്രാങ്ക് ടാസ്ക് ആണ് എന്ന് വാദം; അതിനുള്ള കാരണങ്ങൾ ഇങ്ങനെ..!!

653

ചൊവ്വാഴ്ച നടന്ന എപ്പിസോഡിൽ ആണ് ബിഗ് ബോസ് മലയാളത്തിലെ ശക്തനായ മത്സരാർത്ഥി ആയ രജിത് കുമാർ ഈ ആഴ്ചയിലെ ഏറ്റവും ലക്ഷ്വറി ടാസ്കിൽ ഉണ്ടായ സംഭവ വികാസങ്ങളിൽ കൂടി അപ്രതീക്ഷിതമായി പുറത്താക്കുക ആയിരുന്നു. ഹൈ സ്കൂൾ പോലെ പ്രതീതി ഉണ്ടാക്കാനും അതിൽ ആര്യ പ്രധാന അദ്ധ്യാപിക ആകാനും സുജോ ദയ ഫുക്രൂ എന്നിവർ അധ്യാപകരും മറ്റുള്ളവർ മഹാ വികൃതികൾ ആയ അധ്യാപകർ ആകാനും ആയിരുന്നു ടാസ്ക്.

ഇതിന് ഇടയിൽ ആണ് രേഷ്മയുടെ കണ്ണിൽ രജിത് കുമാർ പച്ചമുളക് തേക്കുന്നത്. തുടർന്ന് സ്ത്രീകളോട് മോശം ആയി പെരുമാറിയതും നിയമങ്ങൾ ലംഘനം നടത്തിയത് അടക്കം വെച്ച് രജിതിനെ ബിഗ് ബോസ് വീട്ടിൽ നിന്നും താത്കാലികമായി പുറത്താക്കുക ആയിരുന്നു. ബിഗ് ബോസും രജിത്തും ചേർന്ന് നടത്തിയ പ്രാങ്ക് ടാസ്‌ക്കാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. അങ്ങനെ ചിന്തിക്കുന്നതിന് പിന്നിലെ കാരണങ്ങളും അവര്‍ പങ്കുവെച്ചിട്ടുണ്ട്. രേഷ്മയുടെ കണ്ണില്‍ ഗ്ലിസറിനാണ് തേച്ചതെന്നും ഇതേക്കുറിച്ച് പറയുന്നതിനായി ബിഗ് ബോസ് നേരത്തെ രജിത്തിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ പകൽ ഉറക്കത്തെ കുറിച്ച് പറയാൻ ആയിരുന്നു എന്നാണ് രജിത് മറ്റുള്ളവരോട് പറഞ്ഞത്. രേഷ്മക്കും സാറിനും അറിയാവുന്ന പ്രാങ്ക് ടാസ്‌ക്കായിരുന്നു ഇതെന്നും ആരാധകര്‍ പറയുന്നു. കണ്‍ഫഷന്‍ റൂമില്‍ നിന്നും പുറത്തേക്ക് പോവുമ്പോള്‍ ഇറ്റ്‌സ് എ ഡ്രാമ എന്ന് രേഷ്മ പറയുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രജിത്തിനെ ബിഗ് ബോസ് ഹൗസില്‍ നിന്നും പുറത്താക്കി എന്നറിയുമ്പോള്‍ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയായിരിക്കും. ഇതറിയുന്നറിയുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു പ്രാങ്ക് ടാസ്‌ക്ക് നടത്തിയതെന്നും ചര്‍ച്ചകളില്‍ പറയുന്നു.

രജിത്തിനെ പോലെ ഇത്രയേറെ ബുദ്ധി വൈഭവം ഉള്ള മത്സരാർത്ഥി ഒരിക്കൽ പോലും ഇത്തരത്തിൽ ഒരു ഫൗൾ കളിക്കില്ല എന്നും രജിത് ആർമി വിശ്വസിക്കുന്നു. എന്തായാലും കൂടുതൽ സസ്പെൻസ് നിർത്തിയാണ് ബിഗ് ബോസ് എന്തായാലും ഇപ്പോൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.