അന്ന് ധർമജനെ പോലീസിൽ നിന്നും രക്ഷിച്ചത് ആ ഡയറി; പിഷാരടി പറയുന്നത് ഇങ്ങനെ..!!

862

സയാമീസ് ഇരട്ടകളെ പോലെയാണ് ധർമജനും രമേഷ് പിഷാരടിയും. വർഷങ്ങൾ ആയി ഉള്ള സൗഹൃദം. സ്റ്റേജ് ഷോകളിൽ തുടങ്ങി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇരുവരും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞവർ. ഇരുവരും തമ്മിൽ ഉള്ള കൗണ്ടറുകൾ എന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയും കയ്യടിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ ഡയറി എഴുത്ത് കൊണ്ട് ഉണ്ടായ ചില നല്ല കാര്യങ്ങളെക്കുറിച്ച് രമേഷ് പിഷാരടി പറയുന്നു. “90 മുതല്‍ എല്ലാ ദിവസവും ഡയറി എഴുതുന്ന ശീലമുള്ളയാളാണ് ഞാന്‍. പണ്ടൊരു കേസുമായി ധര്‍മജനെ പോലീസ് ചോദ്യം ചെയ്തപ്പോള്‍ ആ ഡയറിയാണ് അവനെ രക്ഷിച്ചത്..

അതില്‍ ഞാനും അവനും കേസ് നടന്ന ദിവസം എവിടെയായിരുന്നെന്ന് വ്യക്തമായി എഴുതിവെച്ചിട്ടുണ്ടായിരുന്നു. അങ്ങനെ എന്റെ എഴുത്തുശീലം കൊണ്ട് ചെറുതും വലുതുമായ ഒരുപാട് ഗുണങ്ങള്‍ ഉണ്ടായിട്ടുണ്ട്.” രമേഷ് പങ്കുവച്ചു