ലൈഗീകതക്കുള്ള സമ്മത പത്രം ഒപ്പിട്ടുവാങ്ങി യുവതികളെ ആശ്രമത്തിൽ പ്രവേശിപ്പിക്കും; നിത്യാനന്ദക്ക് എല്ലാത്തിനും പിന്തുണയായി രഞ്ജിതയെന്ന മാ നിത്യാനന്ദ മയി..!!

1100

അഭിനയത്തിൽ നിന്നും ലഭിച്ച പ്രസിദ്ധിയേക്കാൾ അധികം കുപ്രസിദ്ധി നേടിയ നടിയാണ് രഞ്ജിത. ആദ്യ കാലങ്ങളിൽ വിവാദങ്ങൾ ആയിരുന്നു എങ്കിൽ ഇപ്പോൾ കേൾക്കുന്നത് കണ്ണിൽ തീകൊള്ളുന്ന ക്രൂരതകൾ ആണ്. കൊച്ചു കുട്ടികളെ അടക്കം പീഡനത്തിനു ഇരയാക്കി ഒളിവിൽ കഴിയുന്ന നിത്യാനന്ദയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രം എന്നുള്ളത് രഞ്ജിത തന്നെയാണ്.

ആശ്രമത്തിൽ മരിച്ച സംഗീതയുടെ അമ്മ ‍ഝാൻസി റാണിയുടെ ആരോപണങ്ങളിൽ നടി രഞ്ജിതയുടെ പേരും പരാമർശിക്കുന്നുണ്ട്. രഞ്ജിത ആശ്രമത്തിന്റെ നിയന്ത്രണങ്ങൾ ഏറ്റെടുത്ത ശേഷമാണ് ഇത്രമാത്രം ക്രൂരതകളുടെ കൂത്തരങ്ങായി ആശ്രമം മാറിയതെന്നും പറയുന്നു. ഒരുകാലത്ത് മലയാളത്തിൽ അടക്കം തെന്നിന്ത്യൻ ഭാഷയിൽ മുഴുവൻ തിളങ്ങി നിന്ന രഞ്ജിത 2000 ൽ ആണ് വിവാഹം കഴിക്കുന്നത്. രാകേഷ് മേനോൻ എന്ന ആൾ ആയിരുന്നു ഭർത്താവ്. ഏഴ് വർഷം നീണ്ടു നിന്ന ദാമ്പത്യ ജീവിതം തരാം 2007 ൽ അവസാനിപ്പിക്കുന്നത്.

തുടർന്ന് മൂന്നു വർഷങ്ങൾക്ക് ശേഷം നിത്യാനന്ദക്ക് ഒപ്പമുള്ള സ്വകാര്യ വിവാഹ വീഡിയോ പുറത്തു വരുന്നത്. അതോടെ താരത്തിന്റെ അഭിനയ ജീവിതത്തിനും തിരശീല വീണു. കുട്ടികളും യുവതികളും പുരുഷൻമാരും ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവർ വെളിപ്പെടുത്തുന്നു. ഇതിനെല്ലാം ചരടുവലിക്കുന്നത് രഞ്ജിതയാണെന്നും ഇവർ ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് ആരോപണം..

നിത്യാനന്ദയേക്കാൾ രണ്ടുവയസ് കൂടുതലുള്ള രഞ്ജിത, മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിച്ച് ആശ്രമത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആശ്രമത്തിലെ അന്തേവാസിയായിരുന്ന ആരതി റാവു നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിൽ നിരവധി യുവതികളെയും കുട്ടികളെയും നിത്യാനന്ദ ലൈംഗിക ചൂഷണത്തിനു ഇരയാക്കിയതായി കണ്ടെത്തി.

2004 മുതൽ 2009 വരെ ശിഷ്യയായിരുന്നു ആരതി റാവു.. നാൽപതോളം തവണയാണ് അയാൾ എന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്ന് അവർ പരാതിയിൽ പറഞ്ഞു.. തുടർന്നാണ് പൊലീസ് നിത്യാനന്ദയ്ക്കെതിരെ കേസെടുത്തത്. ആശ്രമത്തിൽ എത്തുന്ന യുവതികളിൽ നിന്നും ലൈംഗീകത അടക്കമുള്ള ശരീരക വേഴ്ചക്കുള്ള സമ്മതപത്രം ഒപ്പിട്ട് വാങ്ങിയ ശേഷം ആണ് പ്രവേശനം നൽകുന്നത്.

താന്ത്രിക്ക് സെക്സ് അടക്കമുള്ള ആശ്രമ സങ്കേതത്തിൽ ശാരീരികവും ആത്മീയവുമായ ഉണർവ്വാണ്‌ താൻ നൽകി വന്നിരുന്നത് എന്നാണ് നിത്യാനന്ദയുടെ വാദം.