റേഷൻ കാർഡ് ഉള്ളവർക്ക് വീണ്ടും 6000 അവസാന ഗഡു വരാത്തവർ ചെയേണ്ടത് എന്ത്; റിന്യൂ ചെയ്യാമോ..!!

924

മോഡി സർക്കാർ പ്രഖ്യാപിച്ച 6000 രൂപ കഴിഞ്ഞ വര്ഷം മൂന്നു ഘഡുക്കൾ ആയി എല്ലാവരുടെയും അക്കൗണ്ടിൽ എത്തിയിരുന്നു. റേഷൻ കാർഡിൽ കർഷകൻ ആയിട്ടുള്ളവർക്കാണ് പ്രധാനമന്ത്രിയുടെ കിസാൻ സമ്മാന പദ്ധതിയിൽ കൂടി പണം ലഭിച്ചത്. എന്നാൽ അപ്ലൈ ചെയ്ത പലർക്കും ഇതുവരെ മുഴുവൻ ആയോ ഭാഗികമായോ കിട്ടിയില്ല എന്നുള്ള ആക്ഷേപം ഉണ്ട്.

പക്ഷേ അപ്ലൈ ചെയ്തിട്ടും ചിലരുടെ അക്കൗണ്ടുകളിൽ മാത്രം മുഴുവനായോ അല്ലെങ്കിൽ ഒട്ടും തന്നെ പണം എത്തിയിട്ടുണ്ടായില്ല, ഇതിന്റെ കാരണം എന്താണ് എന്ന് അറിയാൻ നമുക്ക് ഓൺലൈനിൽ ചെക്ക് ചെയ്യാവുന്നതാണ്., അല്ലെങ്കിൽ ഡിജിറ്റൽ സേവാ കേന്ദ്രം വഴിയും സ്റ്റാറ്റസ് ചെക്ക് ചെയ്യാം. വീട്ടിൽനിന്ന് ചെക്ക് ചെയ്യണം എന്നുണ്ടെങ്കിൽ ഗൂഗിളിൽ ‘PM KISSAN’ എന്ന് സെർച്ച് ചെയ്യുമ്പോൾ അതിൽ ഏറ്റവും മുകളിലായി വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പിഎം കിസാൻ സമ്മാൻ നിധിയുടെ വെബ്സൈറ്റ് ഓപ്പൺ ആയി വരും, അതിൽ ‘ഫാർമേഴ്സ് കോർണർ’ എന്ന ഓപ്ഷൻ കാണാം അത് ക്ലിക്ക് ചെയ്യുമ്പോൾ അതിൻറെ താഴെ ആയി നാലഞ്ച് ഓപ്ഷൻ വരും അതിൽ ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക അപ്പോൾ പുതിയ ഒരു പേജ് നമ്മുക്ക് മുൻപിൽ ഓപ്പൺ ആകും.

അതിൽ സ്കീമിൽ അപ്ലൈ ചെയ്തപ്പോൾ നമ്മൾ കൊടുത്ത ആധാർ കാർഡ് നമ്പർ അക്കൗണ്ട് നമ്പർ മൊബൈൽ നമ്പർ ഇതിൽ ഏതെങ്കിലിലും ഒന്നിൽ ക്ലിക്ക് ചെയ്തു അതിൻറെ നമ്പർ താഴെയുള്ള ബോക്സിൽ കൊടുത്ത് ‘ഗെറ്റ് ഡാറ്റ’ എന്നതിൽ ക്ലിക്ക് ചെയ്താൽ നമുക്ക് സ്റ്റാറ്റസ് ലഭിക്കും അതിൽ എന്താണ് പ്രശ്നം എന്ന് കാണിക്കുകയും ചെയ്യും.

ഇതുപോലെ ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ പോയാലും നമുക്ക് എളുപ്പം സ്റ്റാറ്റസ് എടുക്കുവാൻ സാധിക്കും. ആധാർ കാർഡ് നമ്പർ ഈ സ്കീമുമായി ലിങ്ക് ചെയ്യാൻ ഒരിക്കലും മറക്കരുത് എന്നാൽ മാത്രമേ നമ്മുക്ക് പണം അക്കൗണ്ടിൽ വരുകയുള്ളൂ. അത് നിങ്ങൾക്ക് ഡിജിറ്റൽ സേവാ കേന്ദ്രത്തിൽ പോയി ലിങ്ക് ചെയ്യാവുന്നതെ ഉള്ളൂ.

ഇനി നിങ്ങൾക്ക് ഇപ്പൊൾ വേണമെങ്കിൽ പുതുതായി അപേക്ഷിക്കാനും അപ്ലൈ ചെയ്തിട്ട് പണം ലഭിക്കാത്തവർക്ക് പുതുക്കാനും ഓപ്ഷൻ ഉണ്ട്. അതിനായി ഫോം ഫിൽ ചെയ്തു അക്ഷയ സെൻററിൽ അല്ലെങ്കിൽ കൃഷിഭവനിൽ കൊണ്ട് കൊടുത്താൽ മതിയാകും. ഫോം എങ്ങനെ ഫില്ല് ചെയ്യണമെന്ന് വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.

ഒപ്പം ഫോമിന്റെ താഴെ ഇതിന് അർഹതയില്ലാത്തവരുടെ വിവരങ്ങളും ആവശ്യമുള്ള രേഖകളും പറയുന്നു. ഇതെല്ലാം വായിച്ചു മനസ്സിലാക്കി നിങ്ങൾക്ക് അർഹതയുണ്ടെങ്കിൽ തീർച്ചയായും അപ്ലൈ ചെയ്യാം. കൂടുതൽ അറിയാൻ വീഡിയോ കൂടി കാണുക…