മക്കളുണ്ടാകില്ലെന്ന് മുത്തച്ഛന്റെ പ്രവചനം രവി വളളത്തോളും ഭാര്യയും അപൂര്‍വ്വമായ ആത്മബന്ധത്തിന്റെ കണ്ണുനിറയും കഥ..!!

580

രവി വള്ളത്തോള്‍ എന്ന അതുല്യ കലാകാരന്റെ മരണം മലയാള സിനിമാ ലോകത്തിന് തീരാ നഷ്ടമായിരിക്കയാണ്. ലോക്ഡൗണ്‍ കാലമായതിനാല്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുകളെുടെയും സാനിധ്യത്തില്‍ തൈക്കാട് ശാന്തി കവാടത്തിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചത്. നടന്‍ മുകേഷ് ബൈജു എന്നീ സുഹൃത്തുകളും സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.

അതേസമയം ഇപ്പോള്‍ വൈറലാകുന്നത് ഒരിക്കല്‍ ഭാര്യ ഗീതയെ കുറിച്ചും മക്കളില്ലാത്ത ദുഖത്തെ കുറിച്ചും രവി മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ്.’കാഞ്ഞിരപ്പള്ളിക്കാരി ഗീതയുടെ വിവാഹാലോചന മൂന്നു പേര്‍ കൊണ്ടുവന്നതാണ് വിവാഹത്തില്‍ കലാശിച്ചതെന്നാണ് രവി പറഞ്ഞത്. ഒരേ ആലോചന മൂന്നു വഴിയിലൂടെ വന്നപ്പോള്‍ എല്ലാവര്‍ക്കും താല്‍പര്യം. ഇതൊരു മുജ്ജന്മത്തിന്റെ തുടര്‍ച്ചയാണെന്ന തോന്നല്‍. ആ സമയത്ത് ഞാന്‍ ലൈബീരിയയില്‍ അധ്യാപകനായിരുന്നു.

വിവാഹശേഷം ആഫ്രിക്കയിലേക്ക് തിരിച്ചു പോയില്ല. കോട്ടയത്ത് ഒരു കമ്പനിയില്‍ ജോലി ലഭിച്ചു. മക്കള്‍ ഉണ്ടാവാന്‍ ബുദ്ധിമുട്ടാണെന്നു ജാതകം നോക്കി വലിയച്ഛന്‍ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ എത്രയും പെട്ടെന്നു വേണമെന്ന് ഞങ്ങള്‍ക്കും ധൃതിയായിരുന്നു. പക്ഷേ പിന്നീട് ആ സത്യം തിരിച്ചറിഞ്ഞു. ഞങ്ങള്‍ക്ക് കുഞ്ഞുങ്ങളുണ്ടാവില്ല. അത് ദൈവവിധിയായി കരുതി മുന്നോട്ടു പോയി. ആ സത്യം ഞങ്ങള്‍ അംഗീകരിച്ചു.’

ആയിടക്കാണ് അമ്മയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍ ഞാനും ഗീതയും കാശിയിലേക്കു പോവുന്നത്. അവിടെ വച്ച് ബലികര്‍മ്മങ്ങള്‍ ചെയ്യിക്കുന്നയാള്‍ ഒരിക്കലും ഞങ്ങള്‍ക്ക് കുട്ടികളുണ്ടാവില്ലെന്നറിഞ്ഞതോടെ പറഞ്ഞു.” പും എന്ന നരകത്തില്‍ നിന്ന് പിതാവിനെ മറുകര കടത്തുന്നവനാണ് പുത്രന്‍. മക്കളുണ്ടാവില്ലെന്നുറപ്പാണെങ്കില്‍ നിങ്ങള്‍ ആത്മബലിയിടണം”. തുടര്‍ന്ന് ഞങ്ങള്‍ ഞങ്ങള്‍ക്കു തന്നെ ബലിയിടാന്‍ തീരുമാനിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന ആ ചടങ്ങില്‍ വച്ച് ജീവിതത്തില്‍ പ്രിയപ്പെട്ട പലതും ഉപേക്ഷിച്ചു. ഒടുവില്‍ കണ്ണീരും ആത്മാക്കളും ഒഴുകുന്ന ഗംഗയിലേക്ക് ഇറങ്ങി.

പരസ്പരം കൈകള്‍ ചേര്‍ത്തുപിടിച്ചു മൂന്നുപ്രാവശ്യം മുങ്ങി നിവര്‍ന്നു. പിന്നെ ചെറിയ കുട്ടികളെപ്പോലെ വാ വിട്ടു കരഞ്ഞെന്നും താരം പറഞ്ഞിരുന്നു.. ഇവിടെ ഈ ജന്മം പരമ്പരകളില്ലാതെ അവസാനിക്കുകയാണ് എന്നും അഭിമുഖത്തില്‍ രവി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള സൗകര്യമുണ്ടായിട്ടും അത് വേണ്ടെന്ന് വച്ച് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി ഒരു സ്ഥാപനം തുടങ്ങുകയാണ് ഇവര്‍ ചെയ്തത്. ഒരു കുട്ടിക്കായി ചിലവിടുന്നത് ഒരുപാട് കുട്ടികള്‍ക്കായി ചിലവിടാമെന്നാണ് ഭാര്യ ഗീത രവിയോട് പറഞ്ഞത്.

എല്ലാ സമ്പാദ്യവും ചിലവിട്ട് ഇവര്‍ ആരംഭിച്ച തണല്‍ എന്ന സ്‌കൂളില്‍ നിന്നും നിരവധി കുട്ടികളാണ് പഠിച്ചിറങ്ങിയത്. ൩൦തോളം കുട്ടികള്‍ ഇവിടെ ഇപ്പോള്‍ പഠിക്കുന്നുണ്ട്.അന്തരിച്ച ചലച്ചിത്ര നടൻ രവി വള്ളത്തോളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി രംഗത്ത്. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു എന്നാണ് മമ്മൂട്ടി തന്റെ ഫേസ് ബുക്ക് കുറിപ്പിൽ കുറിച്ചിരുന്നത്.

താരത്തിന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു.

എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍. ഞാന്‍ ആദ്യമായി പരിചയപ്പെടുന്ന സിനിമാ നടന്‍ രവിയേട്ടനാണ്. ആദ്യമായി തിരക്കഥയെഴുതിയ നിഴലുകള്‍ പിന്നീടെഴുതിയ അമേരിക്കന്‍ ഡ്രീംസ് എന്നീ സീരിയലുകളിലെ നായകന്‍. അതിലുമുപരി വളരെ അടുത്ത വ്യക്തി ബന്ധം. അമേരിക്കന്‍ ഡ്രീംസിനു മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കിട്ടി കഴിഞ്ഞ് രവിയേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു ‘ഇനി ഒരു സിനിമയൊക്കെ ചെയ്യാറായില്ലേ?’ ഞാന്‍ പറഞ്ഞു എനിക്കാരെയും സിനിമയില്‍ പരിചയമില്ല. മമ്മൂട്ടിയോട് ഒരു കഥ പറയാമോ എന്ന് രവിയെട്ടന്‍ ചോദിച്ചു.

അദ്ദേഹം എനിക്കു വേണ്ടി മമ്മുക്കയോട് തുടര്‍ച്ചയായി സംസാരിച്ചു.അങ്ങിനെ ആദ്യമായി ഞാന്‍ മമ്മൂക്കയോട് പാസഞ്ചറിന്റെ കഥ പറയുന്നു. സിനിമയില്‍ സജീവമായതിനു ശേഷവും രവിയേട്ടനുമായി ഇടയ്ക്കു സംസാരിക്കും. ഓര്‍മിക്കപ്പെടുന്ന ഒരു വേഷം എന്റെ ഒരു സിനിമയില്‍ അദ്ദേഹം ചെയ്യണമെന്ന എന്റെ ആഗ്രഹം പല കാരണങ്ങളാല്‍ നടന്നില്ല.ഓര്‍മകള്‍ മാത്രം ബാക്കിയാവുന്നു.