പ്രശസ്ത നടൻ രവി വള്ളത്തോൾ അന്തരിച്ചു..!!

584

സിനിമ സീരിയൽ നടനായ രവി വള്ളത്തോൾ അന്തരിച്ചു. കുറച്ചു കാലങ്ങൾ ആയി അസുഖ ബാധിതനായി വീട്ടിൽ കഴിയുന്ന താരം തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. 1987 ൽ ആണ് രവി വള്ളത്തോൾ സ്വാതി തിരുന്നാൾ എന്ന ചിത്രത്തിൽ കൂടിയാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

അഭിനയത്തിന് പുറമെ എഴുത്തുകാരൻ കൂടിയ ആയ രവി വള്ളത്തോൾ ഇരുപത്തിയഞ്ചോളം ചെറുകഥകളും എഴുതിയിട്ടുണ്ട്. മഹാകവി വള്ളത്തോൾ നാരായണമേനോന്റെ മരുമകൻ കൂടിയാണ് രവി വള്ളത്തോൾ.

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987 ൽ ഇറങ്ങിയ സ്വാതിതിരുനാൾ ആണ് രവി വള്ളത്തോളിന്റെ ആദ്യ സിനിമ. തുടർന്ന് മതിലുകൾ എന്നിങ്ങനെ അൻപതോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.