ഞാൻ കിടന്ന് ഉറങ്ങുവാണെങ്കിലും കല്യാണം കഴിച്ചു എന്നാണ് എന്നെ പറ്റി പറയുന്നത്; രേഖ രതീഷ്..!!

584

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത പരസ്പരം എന്ന സീരിയലിൽ കൂടി പ്രശസ്തി നേടിയ നടിയാണ് രേഖ രതീഷ്. മനസ്സ് എന്ന പരമ്പരയിലും നക്ഷത്ര ദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത് കമൽ റോയ്നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടു നിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺ കുഞ്ഞുണ്ട്.

ഇത്രെയും വിവാഹം ചെയ്തത് കൊണ്ട് തന്നെ താൻ ഉറങ്ങി കിടന്നാലും പുതിയ വിവാഹം കഴിച്ചു എന്നാണ് വാർത്ത വരുന്നത് എന്നാണ് രേഖ രതീഷ് പറയുന്നത്. രേഖ രതീഷിന്റെ വാക്കുകൾ ഇങ്ങനെ…

‘ഞാന്‍ പോലും അറിയാത്ത പല വാര്‍ത്തകളാണ് എന്നെ പറ്റി വരുന്നത്. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ യുട്യൂബ് നോക്കും. കാരണം ഞാന്‍ കിടന്ന് ഉറങ്ങുവാണെങ്കില്‍ കൂടി എന്നെ പറ്റി പറയുന്നത് ഞാന്‍ വേറെ കല്യാണം കഴിച്ചു എന്നാണ്. കൂട്ടുകാര്‍ വിളിച്ചു ചോദിക്കുമ്പോള്‍ നിങ്ങള്‍ എന്തിന് ടെന്‍ഷന്‍ അടിക്കണം ഞാന്‍ ഈ വീട്ടില്‍ തന്നെ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയില്ലേ എന്ന് ചോദിക്കും. എന്നാല്‍ മകന്റെ സ്‌കൂളില്‍ നിന്നുമാണ് ഈ വിവരത്തെ പറ്റി ചോദിക്കുന്നതെങ്കില്‍ ഗൂഗിള്‍ എടുത്ത് എന്റെ പേര് സെര്‍ച്ച് ചെയ്യും.

എന്തെങ്കിലും അപവാദക്കഥകള്‍ വന്നിട്ടുണ്ടെങ്കില്‍ അതിന്റെ കമന്റ്സ് വായിക്കും. ചിലത് വായിക്കുമ്പോള്‍ സങ്കടം തോന്നും. ചിലപ്പോള്‍ ഒന്ന് രണ്ട് തുള്ളി കണ്ണുനീര്‍ പോകുമായിരിക്കും. എന്നാല്‍ പിന്നീട് ഞാന്‍ എന്റെ പണി നോക്കും. ഒരു വ്യക്തിയെ കുറിച്ച് കൃത്യമായി അറിയില്ലെങ്കില്‍ മിണ്ടാന്‍ പോലും നില്‍ക്കരുത് പറയണം എന്നുണ്ടെങ്കില്‍ മുഖാമുഖം മാത്രമാകണം.

പ്രായം എപ്പോഴും കൂട്ടിപ്പറയാന്‍ ആണ് താത്പര്യം. ഇപ്പോള്‍ 37 വയസ്സ്. ഇതുവരെ കൂടുതല്‍ കേട്ട ഇരട്ടപ്പേര് കൂടുതല്‍ കല്യാണം കഴിച്ചവള്‍ എന്നാണ്. പുരുഷന്‍മാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യം മീശയാണ്. കാരണം അച്ഛന് നല്ല കട്ടി മീശയായിരുന്നു. അതുകണ്ട് വളര്‍ന്നത് കൊണ്ടാകാം അങ്ങനെ. ഇതുവരെ കണ്ടുമുട്ടിയതില്‍ ഏറ്റവും ദുരന്തം താന്‍ തന്നെയാണ്.’