ചതിയാണ് കൊടുംചതി; 16 ആം വയസ്സിൽ തന്റെ സമ്മതം ഇല്ലാതെയാണ് കമൽഹാസൻ ബലമായി ചെയ്തത്; രേഖയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

631

മലയാളചലച്ചിത്രരംഗത്തെ ശ്രദ്ധേയയായ ഒരു നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ രേഖ അഭിനയിച്ചിട്ടുണ്ട് 1986 ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989 ൽ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് – ലാൽ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്. താരങ്ങൾ നിരവധി വെളിപ്പെടുത്തലുകൾ നടത്താറുണ്ട്.

അങ്ങനെ നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് തമിഴ് ലോകത്തിൽ ശ്രദ്ധേയം ആകുന്നത്. രേഖ ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾ പതിനാറാം വയസിൽ താൻ വിസമ്മതിച്ചിട്ടും കമൽ ഹസൻ ബലമായി നിർബന്ധിച്ചു ചുംബനം നടത്തിയ സംഭവത്തെ കുറിച്ച് രേഖ ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

1986 ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു രേഖ അഭിനയ ലോകത്തിൽ എത്തുന്നത്. ചിത്രത്തിൽ നായകനായി എത്തിയത് കമൽ ഹസൻ ആയിരുന്നു. ചിത്രം സംവിധാനം ചെയ്തത് കെ ബാലചന്ദർ ആയിരുന്നു. ഈ ചിത്രത്തിന്റെ ക്ലൈമാക്സിൽ രേഖയും കമൽ ഹസനും വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്നും ചാടുന്ന രംഗം ഉണ്ടായിരുന്നു.

വളരെ വികാര നിർഭരമായ രംഗത്തിൽ കമലും ലേഖയും പരസ്പരം ലിപ് ലോക്ക് ചെയ്ത ശേഷം ആയിരുന്നു വെള്ളത്തിലേക്ക് എടുത്ത് ചാടുന്നത്. വെറും പതിനാറ് വയസ്സ് ആയിരുന്നു ഈ രംഗത്തിൽ അഭിനയിക്കുമ്പോൾ രേഖയുടെ പ്രായം. തന്റെ സമ്മതം ഇല്ലാതെ ബലം പ്രയോഗിച്ചു ആണ് കമൽ ഹാസൻ ഈ രംഗം ചെയ്തത് എന്നായിരുന്നു രേഖ പറയുന്നത്. അരോചകമോ അശ്ലീലം നിറഞ്ഞതോ ആയിരുന്നില്ല ആ രംഗം, ചിത്രത്തിൽ അത്യാവശ്യം ആയിരുന്നു ആ രംഗം.

എന്നാൽ എനിക്ക് ചെറിയ പ്രായം ആയതുകൊണ്ട് എനിക്ക് അതിനെ കുറിച്ച് വ്യക്തമായി അറിയില്ലായിരുന്നു. സംവിധായകനും കമൽ ഹാസനും ഈ രംഗം പ്ലാൻ ചെയ്തു എങ്കിൽ കൂടിയും എന്നിൽ നിന്നും ആ രംഗം മറച്ചു വച്ചു. കമൽ കണ്ണുകൾ അടക്കൂ ഞാൻ പറഞ്ഞത് മാത്രം ഓർമ്മിക്കൂ എന്ന് പറഞ്ഞു. തുടർന്നാണ് ഞെട്ടിക്കുന്ന അനുഭവം ഉണ്ടായത്. ചുംബിച്ച ശേഷം കമൽ ഹസൻ താഴേക്ക് ചാടുകയായിരുന്നു. ഒരു മഹാരഥൻ കൊച്ചു കുട്ടിയെ ചുംബിക്കുന്നതായി കരുതിയാൽ മതി എന്നായിരുന്നു സംഭവത്തിന് ശേഷം തന്നോട് പറഞ്ഞത്.