കഴിഞ്ഞ 50ദിവസമായി പഞ്ചായത്തു പരിധിയിൽ നിന്നുപോലും പുറത്തുപോയിട്ടില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങി രശ്മി നായർ..!!

608

ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണരാജ് തനിക്ക് എതിരെ ചില ഓൺലൈൻ മാധ്യമങ്ങളുമായി ചേർന്ന് വിജയ വാർത്ത പ്രചരിപ്പിക്കുന്നു എന്നുള്ള പരാതിയുമായി മോഡൽ രശ്മി ആർ നായർ രംഗത്ത്. ഇത് സംബന്ധിച്ച് താൻ മുഖ്യമന്ത്രിക്കും കളക്ടർക്കും പരാതി നൽകും എന്ന് രശ്മി നായർ സോഷ്യൽ മീഡിയ കുറിപ്പിൽ കൂടി വെളിപ്പെടുത്തി. കുറിപ്പ് ഇങ്ങനെ..

പത്തനാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ട്ടര്‍ R കൃഷ്ണരാജ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു പഞ്ചായത്തില്‍ ഭീതി പരത്തുന്നതില്‍ നിന്നും പിന്മാറണം .

എറണാകുളം ജില്ലയില്‍ നിന്നും യാത്ര ചെയ്തെത്തി ക്വാരന്റൈനില്‍ ആയിരുന്ന ഞാന്‍ ക്വാരന്റൈന്‍ ലംഘിച്ചു ടൌണിലും ബാങ്കിലും കടകളിലും എത്തിഎന്ന രീതിയില്‍ ഹെല്‍ത്ത് ഇന്സ്പെക്സ്ടര്‍ കൃഷ്ണരാജ് രണ്ടു ദിവസമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വലിയ രീതിയില്‍ വ്യാജ പ്രചാരണം നടത്തി വരികയാണ് . ഞാന്‍ പത്തനാപുരം ടൌണിനോട് ചേര്‍ന്നുള്ള പട്ടാഴി വടക്കേക്കര പഞ്ചായത്തില്‍ സ്ഥിര താമസമായ ഒരാളാണ് എറണാകുളം ജില്ലയുമായി ഒരു തരത്തിലും ഉള്ള ബന്ധങ്ങളും എനിക്കില്ല .

രണ്ടു ദിവസം മുന്‍പ് വാഹന പരിശോധനാ സമയത്ത് ഇദ്ദേഹം ഇതേ സംശയം ഉന്നയിക്കുകയും അങ്ങനെ അല്ല ഞാന്‍ പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ സ്ഥിര താമസക്കാരി ആണെന്നും കഴിഞ്ഞ 50ദിവസമായി പഞ്ചായത്ത് പരിധിയില്‍ നിന്നു പോലും പുറത്തു പോയിട്ടില്ല എന്നും പട്ടാഴി വടക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം സഖാവ് വനജയും പത്തനാപുരം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും കൃഷ്ണരാജ്നോട് സാക്ഷ്യപ്പെടുത്തുകയും ചെയ്തതാണ് .

അതേ തുടര്‍ന്ന് ഇന്നലെ പട്ടാഴി വടക്കേക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് വീട്ടില്‍ വന്നു കാര്യങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ രാത്രി വീണ്ടും ഞാന്‍ എറണാകുളം ജില്ലയില്‍ ആണ് താമസം എന്ന് കൃഷ്ണരാജ്നെ ക്വാട്ട് ചെയ്തു ഇന്നലെ മലയാളത്തിലെ മുഖ്യധാരാ മാധ്യമമായ ഏഷ്യാനെറ്റിലും വ്യാജ വാര്‍ത്ത വന്നു.

തുടര്‍ന്ന് ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന ആള്‍ പുറത്തു കറങ്ങി നടക്കുന്നു എന്ന രീതിയില്‍ വ്യാജ വാര്‍ത്ത ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ കൃഷ്ണരാജ്ന്‍റെ ക്വട്ടോട് കൂടി പ്രചരിക്കുകയും സ്ഥലത്ത് ജനങ്ങള്‍ ഭീതിയില്‍ ആകുകയും ചെയ്തിട്ടുണ്ട് . വാര്‍ഡിലെ ആശാ വര്‍ക്കര്‍ക്കും മെമ്പര്‍ക്കും പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും ഇതേ വാര്‍ത്തയെ തുടര്‍ന്ന് നിരവധി കോളുകള്‍ ആണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ലഭിക്കുന്നത് . സംസ്ഥാനം ഇത്തരം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ള വ്യക്തിപരമായ രാഷ്ട്രീയത്തില്‍ നിന്നും കൃഷ്ണരാജ് പിന്മാറണം.

മറുനാടന്‍ മലയാളി പോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് ഈ ഉദ്യോഗസ്ഥന്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെയും പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കാന്‍ നടത്തുന്ന ഗൂഡാലോചന ആണെന്നാണ്‌ മനസിലാക്കുന്നത്‌ . ഇതേ കാര്യം ചൂണ്ടി കാണിച്ചു മുഖ്യമന്ത്രിക്കും കൊല്ലം കളക്ടര്‍ക്കും DMOക്കും പരാതി നല്‍കും.

‍രശ്മി ആര്‍ നായര്