ഇന്ത്യയിലെ സ്ത്രീ വിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്; രാമരാജ്യം വെറുപ്പിന്റെയും അധികാരത്തിന്റെയും ഇടമാണെന്ന് രേവതി സമ്പത്ത്..!!

1000

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് നടിയും സാമൂഹ്യപ്രവർത്തകയുമായ രേവതി സമ്പത്ത്. താരം സോഷ്യൽ മീഡിയ വഴി ആണ് ഇക്കാര്യം പറഞ്ഞത്. രേവതി സമ്പത്തിന്റെ പോസ്റ്റ് ഇങ്ങനെ..

ഇന്ത്യയിലെ സ്ത്രീവിരുദ്ധതയുടെ വേരുകൾ രാമനിൽ നിന്നാണ് ആരംഭിക്കുന്നത്.
രാമൻ രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എത്രത്തോളം കുത്തി നിറയ്ക്കപ്പെടുമോ അത്രത്തോളം ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധതവുമായി മാറുന്ന ഒരു ജനതയെ ആലോചിക്കുമ്പോൾ ഭയമുണ്ട് .

രാമരാജ്യം വെറുപ്പിൻ്റെയും അധികാരത്തിൻ്റെയും ഇടമാണ്. നാമിന്നോളം നേടിയ സാമൂഹ്യ പുരോഗതിയെല്ലാം അവിടെ റദ്ദുചെയ്യപ്പെടും എന്ന് വർഗീയവാദികൾ കരുതുന്നു എന്നാലങ്ങനെ അല്ല കാരണം കാലം വെട്ടിപ്പിടിച്ചതെല്ലാം പൊളിച്ചുമാറ്റുക തന്നെ ചെയ്യും. ചരിത്രം പല തവണ അത് തെളിയിച്ചിട്ടുമുണ്ട്!!ചരിത്രത്തിലേക്കൊന്ന്‌ തിരിഞ്ഞുനോക്കിയാൽ മനസിലാകും.

രാമൻ ‘ഉത്തമപുരുഷൻ’ ആയി വിശ്വസിക്കുന്നവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യ എന്ന രാജ്യം ഒരു ചരിത്രത്തിൻ്റെ തുടർച്ചയാണ് ഐതിഹ്യത്തിൻ്റേതല്ല.മനുഷത്വമില്ലാതെ വിദ്വേഷത്തിലധിഷ്ഠിതമായ ദേവന് മനുഷ്യന്മാരെ സേവിക്കാൻ ആവില്ല.