നയൻതാരയെ റേപ്പ് ചെയ്തപ്പോൾ എങ്ങനെ ഉണ്ടായിരുന്നു; പെൺകുട്ടി റോഷനോട് ചോദിച്ചത്..!!

804

മലയാളത്തിൽ ഇന്ന് തിരക്കേറിയ യുവതാരമായി മാറിയ ഒരാൾ ആണ് റോഷൻ മാത്യു. കോട്ടയം ചങ്ങനാശേരി സ്വദേശിയായി റോഷൻ മികച്ച അഭിനേതാവ് ആണ്. മലയാളത്തിൽ വിനീത് ശ്രീനിവാസൻ നിർമിച്ച ക്യാമ്പസ് ചിത്രം ആനന്ദത്തിൽ കൂടിയാണ് താരം ശ്രദ്ധ നേടുന്നത്. ഗണേഷ് രാജ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

2018 ൽ പുറത്തിറങ്ങിയ അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിൽ നസ്രിയയുടെ കാമുകനായി എത്തിയ താരം മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ചിരുന്നു. എന്നാൽ താരം ആദ്യം അഭിനയ ലോകത്തിൽ എത്തിയത് മമ്മൂട്ടി നായകനായ പുതിയനിയമം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു. എ കെ സാജൻ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

മാച്ച് ബോക്സ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജിൽ എത്തിയപ്പോൾ ഒരു പെൺകുട്ടി റോഷനോട് ചോദിച്ച ചോദ്യം ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ വീണ്ടും വൈറൽ ആകുന്നത്. നയൻതാരയെ റേപ്പ് ചെയ്തപ്പോൾ എങ്ങനെ ഉണ്ടായിരുന്നു എന്നാണ് പെൺകുട്ടിയുടെ ചോദ്യം. പുതിയ നിയമം എന്ന ചിത്രത്തിൽ നയൻതാരയെ ഉപദ്രവിക്കുന്ന രണ്ടു യുവാക്കളിൽ ഒരാളുടെ വേഷത്തിൽ ആണ് റോഷൻ എത്തിയത്.

ആ അനുഭവം എങ്ങനെ ഉണ്ടായിരുന്നു എന്നാണ് ചോദിച്ചത്. എന്നാൽ ആ രംഗം അഭിനയിക്കുമ്പോൾ തൻ ഏറെ പേടിച്ചിരുന്നു എന്നാണ് റോഷൻ പറയുന്നത്. നയൻസിന്റെ മുഖത്ത് അടിക്കുന്നതും തള്ളി താഴെ ഇടുന്നതും ഒക്കെ വളരെ പേടിച്ചു ആണ് ഞാൻ അഭിനയിച്ചത്. എന്നാൽ ആ ചിത്രത്തെ കുറിച്ച് ഇപ്പോൾ ഓർക്കുമ്പോൾ മികച്ചൊരു അഭിനയ കളരിയായി ആണ് തോന്നുന്നത് എന്ന് റോഷൻ അന്ന് പറഞ്ഞത്.