ആരും അറിയാതെ സാധികക്ക് രഹസ്യ വിവാഹമോ; സുധരനൊപ്പമുള്ള ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ..!!

678

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയും ആണ് സാധിക വേണുഗോപാൽ. സീരിയലിൽ കൂടി അഭിനയ മേഖലയിൽ തിളങ്ങിയ താരം ഫോട്ടോ ഷൂട്ടുകൾ വഴിയും ഇന്റർവ്യൂകൾ വഴിയും ഒക്കെ സജീവമായി സോഷ്യൽ മീഡിയയിൽ ഉണ്ട്.

നിരവധി വിവാദം നിറഞ്ഞ പ്രസ്താവനകളും അതിനൊപ്പം തന്നെ വിവാദങ്ങളും ഏറെ ഉണ്ടാക്കിയ താരം പങ്കു വെച്ച ഒരു ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. സിന്ദൂരം അണിഞ്ഞു ഒരു യുവാവിനൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രമാണ് സാധിക പങ്കുവെച്ചത്. സാധിക വീണ്ടും വിവാഹിതയായോ എന്നാണ് ചിത്രം കണ്ടവർ ഉന്നയിക്കുന്നത്.

ഒരു യുവാവിനൊപ്പം കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം ആണ് താരം ഷെയർ ചെയ്തത്. ചിത്രത്തിന് ഒപ്പം താരം ഷെയർ ചെയ്ത വാചകം ആണ് ആരാധകരിൽ സംശയം ഉണ്ടാക്കിയത്. നിനക്ക് ചന്ദ്രനെ വേണമെങ്കിൽ രാത്രിയിൽ നിന്നും ഒളിച്ചു നിൽക്കാതെ ഇരിക്കുക. നിനക്ക് റോസാപ്പൂക്കൾ വേണമെങ്കിൽ മുള്ളുകളിൽ ഓടി അകലാതെ ഇരിക്കുക. നിനക്ക് പ്രണയം വേണമെങ്കിൽ നിന്നും തന്നെ ഓടി അകലാതെ ഇരിക്കുക. പ്രണയത്തിൽ ആകുക എന്നുള്ളതാണ് ഏറ്റവും നല്ല വികാരം.

കൂടെ ഹാഷ് ടാഗ് ആയി മാര്യേജ് ഗോൾസ് എന്നൊക്കെ നൽകിയിട്ടുണ്ട്. മോഡലും നടനുമായ അർമാൻ അഗസ്ത്യ ആണ് ചിത്രത്തിൽ സാധികക്ക് ഒപ്പം ഉള്ളത്. ഈ ചിത്രം കൂടാതെ മറ്റൊരു ചിത്രം കൂടി എത്തിയിട്ടുണ്ട്. അതിൽ അർമാനൊപ്പം സാധിക സിന്ദൂരം ഇട്ടാണ് നില്കുന്നത്.

ഇതിനു നൽകിയ അടിക്കുറിപ്പ് രണ്ടു പൂർണ്ണമായ വ്യക്തികൾ കൂടി ചേരുന്നതല്ല ദാമ്പത്യം മറിച്ച് രണ്ടു അപൂർണ്ണരായ വ്യക്തികൾ തങ്ങളുടെ കുറവുകൾ അറിഞ്ഞു സ്വീകരിക്കുന്നതാണ്. ഇത് കൂടി ആയപ്പോൾ ആണ് സാധിക വിവാഹിതയായ കാര്യം ആരാധകർ ഉറപ്പിക്കുന്നത്. സാധിക നേരത്തെ ഒരു വട്ടം വിവാഹം കഴിച്ചിട്ടുണ്ട്.