സാരിയിൽ റൗഡി ബേബി ഡാൻസ് സ്റ്റേജിൽ കളിച്ച് സായ് പല്ലവി..!!

1121

പ്രേമം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് സായ് പല്ലവി. അഭിനയത്തിന് ഒപ്പം മികച്ച ഡാൻസർ കൂടിയാണ് സായ്. ഇപ്പോഴിതാ ലോകം മുഴുവന്‍ ഏറ്റെടുത്ത റൗഡി ബേബി ഗാനത്തിന് വേദിയില്‍ ചുവടുവയ്ക്കുന്ന സായി പല്ലവിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

ഫിലിം അവാര്‍ഡ് വേദിയിലെത്തിയപ്പോഴായിരുന്നു മനോഹര ഗാനത്തിന് അതിമനോഹരമായി താരം നൃത്തം ചെയ്തത്. സായ് പല്ലവിയുടെയും ധനുഷിന്റെയും ഡാന്‍സ് തന്നെയാണ് ഗാനരംഗത്ത് എടുത്തുപറയേണ്ട ഒന്ന്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ധനുഷും ദീയും ചേര്‍ന്നാണ് റൗഡി ബേബി ഗാനത്തിന്റെ ആലാപനം. ധനുഷിന്റേതു തന്നെയാണ് ഗാനത്തിലെ വരികളും. യുവാന്‍ ശങ്കര്‍ രാജയാണ് ഈണം പകര്‍ന്നിരിക്കുന്നത്.