മോശം കമെന്റ് ഇട്ടവനെ പൊളിച്ചടുക്കി സാനിയ ഇയ്യപ്പൻ..!!

500

സമൂഹമാധ്യമത്തിലെ തന്റെ പോസ്റ്റില്‍ മോശം കമന്റ് പോസ്റ്റ് ചെയ്ത ആള്‍ക്കെതിരെ സാനിയ ഇയ്യപ്പന്‍. കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി സാനിയ പോസ്റ്റ് ചെയ്ത ചിത്രമാണ് വിഷയമായത്. ശരീരം മുഴുവന്‍ മൂടിപ്പുതച്ച സ്ത്രീയും വിവസ്ത്രയായ സ്ത്രീയും ഒരേ പോസില്‍ ഇരിക്കുന്നതായിരുന്നു സാനിയയുടെ സ്റ്റോറി. ഇരുവരും ബഹുമാന്യര്‍ ആണെന്നായിരുന്നു നടി നല്‍കിയ അടിക്കുറിപ്പ്.
എന്നാല് ചിത്രത്തിന് ലഭിച്ച ഒരു കമന്റും സാനിയ നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.

പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊക്കെ പലപ്പോഴും വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന ആളാണ് സാനിയ ഇയ്യപ്പന്‍. അതിനൊക്കെ മറുപടിയുമായി താരം എത്താറുമുണ്ട്. നീയും അതുപോലെ ഇരുന്ന് ഒരു ഫോട്ടോയിട്’ എന്നായിരുന്നു ഒരു യുവാവിന്റെ കമന്റ്. ഈ മോശം കമന്റിന് സാനിയ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നമ്മുടെ തലമുറയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവച്ചുള്ള മന്ത്രിയുടെ ട്വീറ്റ് ഇപ്പോള്‍ കണ്ടതേ ഒള്ളൂ. ഞാന്‍ ഉള്‍പ്പെടുന്ന ഈ തലമുറയാണ് ഈ രാജ്യത്തിന്റെ ഭാവി. പക്ഷേ ഈ വൃത്തികെട്ട കമന്റൊക്കെ കാണുമ്പോള്‍ അടിസ്ഥാന മര്യാദകള്‍ പഠിപ്പിക്കുന്ന കാര്യത്തില്‍ നമ്മുടെ രക്ഷിതാക്കളും അധ്യാപകരും രാഷ്ട്രീയ നേതാക്കളും പരാജിതരാവുന്നു.

2020 ലും ഇതിനൊക്കെ വേണ്ടി അടിപിടി കൂടേണ്ടി വരുമെന്ന് ഞാന്‍ കരുതിയില്ല.’ സാനിയ കുറിച്ചു. അതീവ ഗ്ലാമറസായുള്ള ചിത്രം പങ്കുവയ്ക്കുന്ന നടിക്കെതിരെ ഇതിനു മുമ്പും സൈബര്‍ ആക്രമണം ഉണ്ടായിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് നടി ഒരു ചാനലില്‍ മനസ് തുറന്നിരുന്നു. ചില മോശം കമന്റുകള്‍ വീട്ടുകാരെ വേദനിപ്പിച്ചു. ‘ഡല്‍ഹിയിലെ ബസില്‍ കൊണ്ട് ഇടണം ഇവള്‍ക്കും ആ അവസ്ഥ വരണമെന്ന ഒരു കമന്റ് വന്നു. ഇവളെയൊക്കെ ഡല്‍ഹിയിലെ ബസില്‍ കൊണ്ടുപോയി ഇടണം അന്നത്തെ അനുഭവം ഇവള്‍ക്കും വരണം’.

ഞാനിട്ട വസ്ത്രത്തിന്റെ പേരിലാണോ ഇങ്ങനെയൊക്കെ പറയാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. എന്ത് തന്നെയാണെങ്കിലും ഒരാളുടെ വസ്ത്രധാരണത്തിലൂടെയല്ല അയാളുടെ സ്വഭാവവും പേഴ്‌സണാലിറ്റിയും തിരിച്ചറിയേണ്ടത്. പിന്നെ ഡല്‍ഹിയിലെ സംഭവം നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ് ആ പെണ്‍കുട്ടി നേരിട്ടതും. അത്രയും ക്രൂരമായ ഒരു സംഭവത്തോട്  എങ്ങനെയാണ് എന്നെ ഇവര്‍ക്ക് കമ്പയര്‍ ചെയ്യാന്‍ തോന്നുന്നതെന്നുമാണ് താരം ചോദിച്ചത്. സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലേയും താരമാണ് സാനിയ ഇയ്യപ്പന്‍.

എന്നാല്‍ പലപ്പോഴും സദാചാരവാദികളുടെ അതിക്രമത്തിനും താരം ഇരയാകാറുണ്ട്. സാനിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനെതിരേയും വിമര്‍ശനങ്ങളും എതിര്‍പ്പുകളും ശക്തമായിരുന്നു. ഇത്രയും നാള്‍ മോശം കമന്റുകളേയും ട്രോളുകളേയും ചിരിച്ചു വിടുകയായിരുന്നു സാനിയ.