കാവ്യയുടെ ക്രിസ്തുമസ് സമ്മാനം; ലിറ്റിൽ സാന്റയായ മകൾക്കൊപ്പം ദിലീപ്..!!

3074

ലിറ്റിൽ സാന്റയായി മഹാലക്ഷ്മിയും ബിഗ് സാന്റയായി ദിലീപും. അച്ഛന്റെയും മകളുടെയും സാന്റ വേഷത്തിലുള്ള ചിത്രം പങ്കുവെച്ച് ഭാര്യ കാവ്യമാധവൻ. ഇത്തവണത്തെ ക്രിസ്മസിന് ആരാധകർക്കു മുൻപിൽ ദിലീപ് എത്തുന്നത് മൈ സാന്റ എന്ന ചിത്രവുമായിട്ടാണ്. ഏഴുവയസുള്ള ഒരു കുട്ടിയുടെ ജീവിതത്തിലേക്ക് സാന്റാക്ലോസ് കടന്നുവരുമ്പോഴുണ്ടാകുന്ന മാറ്റങ്ങളാണ് പ്രമേയം. ചിത്രത്തിലെ അതേ കോസ്റ്റ്യൂമിലാണ് മകൾക്കൊപ്പമുള്ള ഫോട്ടോഷൂട്ടൂം. കാവ്യാ തന്റെ ഒഫീഷ്യൽ പേജിൽ കൂടി ഷെയർ ചെയ്ത ചിത്രം മണിക്കൂറുകൾ കൊണ്ട് വൈറൽ ആയി കഴിഞ്ഞു.