ശ്രീനാഥിന്റെയും ശാന്തികൃഷ്ണയുടെയും ജീവിതത്തിൽ സംഭവിച്ചതെന്ത്..!!

10956

മലയാള സിനിമയിലെ വിജയ ജോഡികൾ ആണ് ശാന്തികൃഷ്ണയും ശ്രീനാഥും. ഒന്നിച്ചു അഭിനയിച്ച കാലം മുതൽ തുടങ്ങിയ പ്രണയം വൈകാതെ ഇരുവരുടെയും വിവാഹത്തിൽ എത്തി. എന്നാൽ മറ്റു സിനിമ പ്രണയങ്ങളെ അപേക്ഷിച്ചു തീർത്തും ദുരന്തം ആയിരുന്നു ഇവരുടെ പ്രണയത്തെ തുടർന്നുള്ള ജീവിതം. എല്ലാവരുടെയും ഇഷ്ട ജോഡികൾ ആയിരുന്നട്ട് കൂടി ഇരുവരും 12 വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞു. 1980 ൽ ഏറ്റവും ഇഷ്ട നായികമാരിൽ ഒരാൾ ആയിരുന്നു ശാന്തികൃഷ്ണ.

1981 ൽ ഭരതൻ സം‌വിധാനം ചെയ്ത നിദ്ര എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ്‌ ശാന്തികൃഷ്ണ അഭിനയ ജീവിതത്തിലേക്ക് വന്നത്. ശാന്തികൃഷ്ണ അഭിനയിച്ച് ചില ചിത്രങ്ങൾ ഈണം വിസ മംഗളം നേരുന്നു ഇതു ഞങ്ങളുടെ കഥ കിലുകിലുക്കം , സാഗരം ശാന്തം , ഹിമവാഹിനി ചില്ല് , സവിധം കൗരവർ , നയം വ്യക്തമാക്കുന്നു , പിൻ‌ഗാമി വിഷ്ണുലോകം എന്നും നന്മകൾ പക്ഷേ എന്നിവയാണ്‌.

മലയാള ചലച്ചിത്രനടനും ടെലിവിഷൻ സീരിയൽ നടനുമായിരുന്നു ശ്രീനാഥ് ശാലിനി എന്റെ കൂട്ടുകാരി ഇതു ഞങ്ങളുടെ കഥ സന്ധ്യ മയങ്ങുംനേരം കിരീടം ഒരു സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി ഒട്ടേറെ മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് കുറേ ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച ശ്രീനാഥിനെ 2010 ഏപ്രിൽ 23 ന് കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

ചലച്ചിത്രജീവിതത്തിന്റെ തുടക്കത്തിൽ ശ്രീനാഥ് നടി ശാന്തികൃഷ്ണയൊന്നിച്ച് ചില ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പിന്നീട് ഇവർ പ്രണയിച്ച് 1984 സെപ്തംബറിൽ വിവാഹം കഴിച്ചു. പിന്നീട് വിവാഹജീവിതത്തിൽ അപസ്വരങ്ങളുണ്ടായതിനെത്തുടർന്ന് 1995 സെപ്തംബറിൽ ഇവർ വേർപിരിയുകയും ചെയ്തു. ശ്രീനാഥ് പിന്നീട് കൊല്ലം തെന്മല സ്വദേശിനി ലതയെ വിവാഹം കഴിച്ചു. ഇവർക്ക് കണ്ണൻ( വിശ്വജിത്ത് ) എന്ന ഒരു മകൻ ഉണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ വെറും 19 ആം വയസിൽ ആയിരുന്നു ശാന്തി കൃഷ്ണ ശ്രീനാഥിനെ വിവാഹം കഴിക്കുന്നത്. 12 വർഷം നീണ്ടു നിന്ന വിവാഹം വേർപിരിഞ്ഞു 2 വർഷങ്ങൾക്ക് ശേഷം ശാന്തി കൃഷ്ണ വീണ്ടും വിവാഹിതയായി. രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റുഷണൽ സെക്രട്ടറി സദാശിവൻ ബജോരയുമായി വിവാഹം കഴിച്ചത്. എന്നാൽ ശ്രീനാഥിന്റെ മരണ ശേഷം ശാന്തി കൃഷ്ണ ജീവിതത്തിൽ ഉണ്ടായ കാരണങ്ങൾ വെളിപ്പെടുത്തൽ നടത്തിയത്.

വിവാഹ ശേഷം താൻ സിനിമയിൽ അഭിനയിക്കുന്നത് ശ്രീനാഥിന് ഇഷ്ടം ആയിരുന്നില്ല എന്നാണ് ശാന്തി വെളിപ്പെടുത്തിയത്. അതുകൊണ്ടു തന്നെ താൻ അഭിനയം നിർത്തി എങ്കിൽ കൂടിയും പലരും താൻ അഭിനയം നിർത്തിയത് എന്താണ് എന്ന് ശ്രീനാഥിനോട് ചോദിച്ചപ്പോൾ സ്വയം നിർത്തിയത് ആണെന്ന് ആയിരുന്നു ശ്രീനാഥ്‌ പറയുന്നത്. 19 ആം വയസിൽ നടന്ന പ്രണയ വിവാഹം പക്വത ഇല്ലാത്ത കാലത്തിൽ ഉണ്ടായത് എന്നാണ് ശാന്തി പറയുന്നത്.

പ്രണയ സിനിമകൾ എന്നാണ് യഥാർത്ഥ ജീവിതം എന്നുള്ള തന്റെ തെറ്റിദ്ധാരണയാണ് എല്ലാത്തിനും കാരണം. പിന്നീട് ആണ് എല്ലാം തിരിച്ചറിയുന്നത്. കുടുംബം പറഞ്ഞിട്ടും താൻ കേട്ടില്ല എന്നും താരം പറയുന്നു. എന്നാൽ സദാശിവൻ ബജോരയും ആയുള്ള വിവാഹം അധിക കാലം നീണ്ടു നിന്നില്ല 18 വർഷത്തെ ദാമ്പത്യ ജീവിതം 2016 ൽ നിയമപരമായി വേർപിരിഞ്ഞു.