സ്ത്രീകൾ ഒരുകാലിൽ കറുത്ത ചരട് കെട്ടുന്നത് സ്റ്റൈൽ മാത്രമല്ല; അതിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്..!!

6479

ഫാഷന്റെ കാര്യത്തിൽ എന്നും പുരുഷന്മാരേക്കാൾ ഒരു പാടി മുന്നിൽ തന്നെയാണ് സ്ത്രീകൾക്ക് സ്ഥാനം. മുടി മുതൽ പാതം വരെ ഗ്ലാമർ ആക്കാനും സ്റ്റൈൽ ആക്കാനും യുവതികൾ പ്രായഭേദമന്യേ ശ്രദ്ധിക്കാറും ശ്രമിക്കാറും ഉണ്ട്. എന്നാൽ ഇന്നത്തെ കാലത്തെ പെൺകുട്ടികളിൽ അതിനൊപ്പം തന്നെ 30 ഉം 35 ഉം വ്യവസായ യുവതികളിൽ വരെ കണ്ടു വരുന്ന ഒരു സ്റ്റൈൽ ആണ് ഒരു കാലിൽ മാത്രം കറുത്ത ചരടുകൾ കെട്ടുന്നത്.

പലരും ഒരു സ്റ്റൈൽ മാത്രമായി ഇത് ചെയ്യുമ്പോൾ യഥാർത്ഥത്തിൽ ഇതിനു പിന്നിൽ മറ്റൊരു കാരണം കൂടി ഉണ്ട്. ഇത്തരത്തിൽ ഒരു കാലിൽ കറുത്ത ചരട് കെട്ടുമ്പോൾ ശരീരത്തിലെയും അതോടൊപ്പം തന്നെ നാം നിൽക്കുന്ന ചുറ്റുപാടിലെയും നെഗറ്റീവ് എനർജി ഇല്ലാതെയാക്കാൻ കഴിയും എന്നാണ് വിശ്വാസം. ശരീരത്തിൽ ഭംഗിയും അതോടൊപ്പം ഐശ്വര്യവും നിലനിൽക്കുന്നതിന് കറുത്ത ചരടുകൾ കെട്ടുന്നത് നല്ലതാണെന്ന് പഴമക്കാർ പറയുന്നു.

എന്നാൽ ഇന്നത്തെ കാലത്ത് ചരടിനൊപ്പം നിരവധി ഡിസൈൻ ഉള്ള മുത്തുകളും ലോക്കറ്റുകളും മറ്റും ആകർഷണീയത കൂട്ടാൻ ധരിക്കുന്നു എന്നുള്ളതാണ് ഇതിന്റെ മറ്റൊരു വശം.