ഞാൻ പൂർണ്ണമായും സ്ത്രീയായി മാറിക്കഴിഞ്ഞു, ഇയാൾ ആയിരിക്കും എന്നെ വിവാഹം ചെയ്യുന്നത്; മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് പറയുന്നു..!!

5844

ആണായി ജനിച്ചു പെണ്ണായി മാറിയ നിരവധി ആളുകൾ ഉണ്ട് ഇപ്പോൾ നമുക്ക് ചുറ്റും അതിൽ ഏറ്റവും ശ്രദ്ധേയമായ ആൾ ആണ് മേക്കപ്പ് ആർട്ടിസ്റ്റു കൂടിയായ സീമ വിനീത്. കഴിഞ്ഞ വര്ഷം ശാസ്ത്രക്രീയയിൽ കൂടി പെണ്ണായി മാറിയ സീമ. ഇപ്പോൾ ഒരുവർഷത്തിന് ഇപ്പുറം താൻ പൂർണ്ണമായും സ്ത്രീ ആയി മാറി കഴിഞ്ഞുവെന്നും വിവാഹം ആണ് തന്റെ ഇനിയുള്ള സ്വപ്നം എന്നും പറയുന്നു. സീമ തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ഈ വെളിപ്പെടുത്തൽ.

തികച്ചും മാനുഷിക പരിഗണന നൽകുന്ന എന്നെയും എന്റെ കമ്മ്യൂണിറ്റിയെയും മനസിലാക്കുന്ന സ്വീകരിക്കാൻ മനസ്സുള്ള ഒരു വ്യക്തി ആയിരിക്കണം എന്റെ ഭാവി ഭർത്താവ് എന്നാണ് സീമ പറയുന്നത്. മാത്രമല്ല നാലാളിന്റെ മുൻപിൽ എന്നെ അഭിമാനപൂർവ്വം കൈപിടിച്ചു നടക്കുന്ന ഒരു വ്യക്തി. ആ വ്യക്തിയ്ക്ക് സെൽഫ് കോൺഫിഡൻസ് തീർച്ചയായും ഉണ്ടായിരിക്കണം. എന്റെ ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ എന്റെ പേഴ്സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് എന്റെ ഭർത്താവ്. ഞാൻ വിവാഹം കഴിക്കുന്ന ആൾ എന്റെ ജീവിതാവസാനം വരെ എന്റെ ഒപ്പം ഉണ്ടാകണം. എന്റെ അമ്മയെ സ്നേഹിക്കണം.

വിവാഹം ഒരു ഉടമ്പടി ആയി കാണുന്ന വ്യക്തിയും അല്ലാതെ നമ്മുടെ കുറവുകളെ മനസ്സിലാക്കി മാത്രം ജീവിതത്തിൽ വന്നു പോകുന്ന ആൾ ആയിരിക്കരുതെന്നും സീമ പറയുന്നു. ഒപ്പം വസ്ത്രം മാറുന്നപോലെ വിവാഹത്തെ കണക്കാക്കുന്ന ഒരു വ്യക്തി ആകരുത് എന്നെ വിവാഹം ചെയ്യാൻ പോകുന്ന ആളെന്നും സീമ കൂട്ടിച്ചേർത്തു.

സ്ത്രീകൾ ഒരുകാലിൽ കറുത്ത ചരട് കെട്ടുന്നത് സ്റ്റൈൽ മാത്രമല്ല; അതിൽ മറ്റൊരു രഹസ്യം കൂടിയുണ്ട്..!!

ഭർത്താവ് എവിടെ; നിരന്തരമായ ചോദ്യങ്ങൾക്ക് മറുപടിയുമായി ആര്യയുടെ വെളിപ്പെടുത്തൽ..!!