കാെച്ചി: സനല്‍ കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗ ഗോവ അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. അതേസമയം, സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് ഫയലില്‍ സ്വീകരിച്ചു.
ചലച്ചിത്ര മേളയില്‍ സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയ നടപടിക്കെതിരെ ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ അനുകൂല വിധിയുണ്ടായത്. സിനിമയുടെ സര്‍ട്ടിഫൈഡ് കോപ്പി മേളയില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കോടതി ഉത്തരവിട്ടിരുന്നു.
കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം നേരിട്ട് ഇടപെട്ടുകൊണ്ട് സനല്‍കുമാര്‍ ശശിധരന്റെ എസ് ദുര്‍ഗയും രവി ജാദവിന്റെ ന്യൂഡും മേളയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. സിനിമകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് രാജിവെക്കുകയും ചെയ്തു.
ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത 24 ചിത്രങ്ങളില്‍ നിന്നും ഈ രണ്ട് ചിത്രങ്ങള്‍ ജൂറി അധ്യക്ഷനെപ്പോലും അറിയിക്കാതെ മന്ത്രി സ്മൃതി ഇറാനി നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുജോയ് രാജിവെച്ചത്.
സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം സെക്സി ദുര്‍ഗ എന്ന പേര് എസ് ദുര്‍ഗ എന്നാക്കി മാറ്റുകയായിരുന്നു. ചിത്രത്തെ മേളയില്‍ നിന്നും ഒഴിവാക്കിയ നടപടി വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധി അംഗീകാരങ്ങള്‍ നേടിയ ചിത്രമാണ് എസ് ദുര്‍ഗ.
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും…
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി. വിളവൂർക്കലിൽ…
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ സംഭവം ആണ് വിജയ് പി നായർ എന്ന യൂട്യൂബറെ ഒരുകൂട്ടം…
ജോഷി സംവിധാനം ചെയ്ത 1990 ൽ പുറത്തിറങ്ങിയ ത്രില്ലർ ചിത്രമാണ് നമ്പർ 20 മദ്രാസ് മെയിൽ. ഹരികുമാറിന്റെ കഥയിൽ നിന്ന്…
രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ശ്യാമിനി വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതാണ് സോഷ്യൽ മീഡിയയുടെ കണ്ണുകൾ നിറക്കുന്നത്. ഇളയ കുഞ്ഞിനെ…
സ്ത്രീകൾക്ക് നേരെ പലയിടത്തും ചൂ ഷണം ഉണ്ടെങ്കിൽ കൂടിയും അത്തരത്തിൽ ഉള്ള വാർത്തകൾ മിക്കതും പിന്നീട് പുറത്തു വരുന്നത് സിനിമ…